Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിദ്യാർത്ഥി മോശമായി പെരുമാറിയെന്ന് ആരോപണം; 200സിറ്റപ്പുകൾ എടുപ്പിച്ച്  ആയോധന കലാ പരിശീലകൻ; അവശനിലയിലായ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ; പരിശീലകനെതിരെ കേസെടുത്ത് പൊലീസ്

വിദ്യാർത്ഥി മോശമായി പെരുമാറിയെന്ന് ആരോപണം; 200സിറ്റപ്പുകൾ എടുപ്പിച്ച്  ആയോധന കലാ പരിശീലകൻ; അവശനിലയിലായ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ; പരിശീലകനെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ആയോധനകല പരിശീലകൻ ശിക്ഷിച്ചത് അൽപ്പം കടന്നു പോയി. ശിക്ഷയായി നൽകിയത് 200 സിറ്റപ്പുകൾ. അവശനിലയിലായ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശീലകനെതിരെ പൊലീസ് കേസെടുത്തു.മുംബൈ നല്ല സൊപാറ സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ പരിശീലകനായി പ്രവർത്തിക്കുന്ന മണി ചൗധരിക്കെതിരെയാണ് കേസ്. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആശുപത്രിയിലായത്. പനിയും കാൽമുട്ടിന് വേദനയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ 75 (കുട്ടികളോടുള്ള ക്രൂരത) പ്രകാരം ചൗധരിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ പേരിൽ പരിശീലകനെ ശാസിച്ചതായി സ്‌കൂൾ അധികൃതരും വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഒരിടത്തും തങ്ങളുടെ സ്‌കൂളിൽ ഇനി അദ്ദേഹത്തിന് ജോലി ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഈ മാസം എട്ടിനാണ് പെരുമാറ്റദോഷം ആരോപിച്ച് ഏഴുകുട്ടികളെ പരിശീലകൻ സ്‌കൂളിന്റെ് ടെറസിൽ കൊണ്ടുപോയി സിറ്റപ്പ് എടുപ്പിച്ചത്. ഇവരിൽ ഒരു കുട്ടിയുടെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. ഈ പ്രായത്തിൽ കുട്ടികൾ വികൃതികാണിക്കുന്നത് സാധാരണമാണെന്നും അതിന്റെ പേരിൽ അവരെ ഇത്തരത്തിൽ ശിക്ഷിക്കാൻ പരിശീലകന് എന്തധികാരമാണെന്നും അമ്മ ചോദിക്കുന്നു

ഈ മാസം 11നാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തി കുട്ടിയെ കണ്ടിരുന്നുവെന്നും സ്‌കൂൾ ട്രസ്റ്റി വില്ലിബ്രോർഡ് ജോർജ് പറഞ്ഞു. കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് 10,000 രൂപ ആശുപത്രിയിൽ ഏല്പിച്ചതായും മരുന്നുകൾക്കും മറ്റുമുള്ള ചെലവും വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP