Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്നട പറയാത്തതിന് ബംഗലുരുവിൽ മണിപ്പൂരിക്ക് ക്രൂര മർദ്ധനം; കർണ്ണാട ഭക്ഷണം കഴിക്കുന്നവർ കന്നട സംസാരിക്കണമത്രേ; 3 ആക്രമികൾ പൊലീസ് പിടിയിൽ;

കന്നട പറയാത്തതിന് ബംഗലുരുവിൽ മണിപ്പൂരിക്ക് ക്രൂര മർദ്ധനം; കർണ്ണാട ഭക്ഷണം കഴിക്കുന്നവർ കന്നട സംസാരിക്കണമത്രേ; 3 ആക്രമികൾ പൊലീസ് പിടിയിൽ;

ബംഗലുരു: ബംഗലുരുവിൽ പോകുന്നെങ്കിൽ കന്നട പഠിക്കണമോ? വേണമെന്നാണ് ഒരു കൂട്ടം സാമൂഹ്യദോഹികളുടെ വാദം. കന്നട പറഞ്ഞില്ലെങ്കിൽ ആർക്കായാലും തല്ലുകിട്ടുമെന്ന് വേണം കരുതാൻ. അല്ലെങ്കിൽ പിന്നെ ഈ മണിപ്പൂരിയെ ഇങ്ങനെ ആക്രമിച്ചത് എന്തിന്? കർണ്ണാടക ഭക്ഷണം കഴിച്ചാൽ കന്നടയും സംസാരിക്കാമത്രേ.

കന്നട ഭാഷ പറയാൻ വിസമ്മതിച്ച മണിപ്പൂരി വിദ്യാർത്ഥി നേതാവിനെ ഒരു കൂട്ടം പേർ ആക്രമിച്ചു. മണിപ്പൂരി വിദ്യാർത്ഥി സംഘടനയുടെ നേതാവായ മൈക്കൽ ഹാവോകി(26)പ്പാണ് അക്രമത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി കൊത്താനൂരിലായിരുന്നു സംഭവം. 'നിങ്ങൾ കർണാടക ഭക്ഷണമാണ് കഴിക്കുന്നത്, നിങ്ങൾ ജീവിക്കുന്നത് കർണാടകത്തിലാണ്. അങ്ങനെയെങ്കിൽ നിങ്ങൾ തീർച്ചയായും കന്നട സംസാരിക്കണം. അല്ലാതെ ഇംഗ്ലീഷിലല്ല സംസാരിക്കേണ്ടത്. അല്ലെങ്കിൽ ഇറങ്ങി പോണം. ഇത് ഇന്ത്യയാണ് ചൈനയല്ല എന്നും അവർ ആക്രോശിച്ചു.-ഇതിന് ശേഷമായിരുന്നു മർദ്ധനം.

മൈക്കലിനൊപ്പമുണ്ടായിരുന്ന നംകോലൻ ഹയോപ്പ് (28), റോക്കി കിപ്‌ജെൻ(25) എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ കമ്മീഷണർ അലോക് കുമാർ പറഞ്ഞു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ പൊലീസ് ശക്തിപ്പെടുത്തി. കൊത്താനൂരിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും മറ്റുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  ഇതേ സ്ഥലത്ത് നിരവധി തവണ ഇത്തരത്തിലുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കന്നട ഭാഷ സംസാരിക്കാനാവശ്യപ്പെട്ട് മൈക്കലിനെ വളഞ്ഞ സംഘം കല്ലുകളും മറ്റും ഉപയോഗിച്ചാണ് ആക്രമിച്ചത്. മാരകമായി പരിക്കേറ്റ മൈക്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൂന്നു പേർ ചേർന്നാണ് അക്രമണം നടത്തിയത്. തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവർ മദ്യലഹരിയിലായിരുന്നോ എന്ന് സംശയമുണ്ട്.

കൊത്താനൂരിലെ റോഡരികിലുള്ള കടയിൽ നിന്നും ഭക്ഷണം കഴിക്കുകയായിരുന്നു മൈക്കലും സുഹൃത്തുക്കളും. ഇവരുടെ അടുത്തെത്തിയ സംഘം മൈക്കലിനോട് കന്നട ഭാഷ സംസാരിക്കാൻ ആവശ്യപ്പെട്ടു. മൈക്കൽ മറുപടി പറയാൻ ശ്രമിച്ചെങ്കിലും അവർ ആക്രമിക്കുകയായിരുന്നു.  പ്രശ്‌നം കണ്ട് സ്ഥലത്തെത്തിയവരും അക്രമികളുടെ കൂടെ ചേരുകയായിരുന്നെന്ന് മൈക്കൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.കൂടുതൽ ആളുകൾ ആക്രമിക്കാനെത്തിയതോടെ മൈക്കൽ തന്റെ സുഹൃത്തിന്റെ ബൈക്കിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ അക്രമി സംഘം പിന്നാലെ വന്ന് വാഹനത്തിൽ ഇടിച്ച്  വീഴ്‌ത്തി. അവിടെ നിന്നും ഓടിയ മൈക്കിൾ പൊലീസ് പട്രോൾ കാറിന്റെ അടുത്തെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ അക്രമി സംഘം പിരിഞ്ഞു പോയി. തന്റെ വിലപിടിപ്പുള്ള വസ്തുക്കളും ബൈക്കിന്റെ രേഖകളും എല്ലാം അവർ തട്ടിയെടുത്തതായും മൈക്കളിന്റെ സുഹൃത്തായ് ലെറ്റ്മാംഗ് വ്യക്തമാക്കി.

അതിനിടെ നല്ല വാർത്തയല്ല കേൾക്കുന്നതെന്നും നമ്മുടെ രാജ്യത്ത് സമാധാനവും ഐക്യവുമാണ് വേണ്ടതെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടേ എന്നും ബോക്‌സിങ് താരം മേരി കോം പറഞ്ഞു. ഒരു പരിപാടിക്കായി ബംഗലുരുവിൽ എത്തിയതായിരുന്നു മേരികോം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP