Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണാടകയിൽ പതിനേഴുകാരി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; പ്രിൻസിപ്പലിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ

കർണാടകയിൽ പതിനേഴുകാരി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; പ്രിൻസിപ്പലിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിൽ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. സർ എം വിശ്വേശ്വരയ്യ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിനിയായ ഐശ്വര്യ (17) ആണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ മരണത്തിന് കാരണം പ്രിൻസിപ്പൽ രമേശാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്.

പെൺകുട്ടിയെ കോളേജ് പ്രിൻസിപ്പൽ ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തിയെന്നും ശേഷം ആത്മഹത്യയാക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപണമുയർത്തി. ജനുവരി മൂന്നിന് രാത്രിയിലാണ് ഹോസ്റ്റൽ മുറിയിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയെ പ്രിൻസിപ്പൽ നിരന്തരം വിളിക്കാറുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

പ്രിൻസിപ്പലിനെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഒളിവിൽപോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP