Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിയെത്തിയത് കടുത്ത ആരാധകൻ; പ്രധാനമന്ത്രിയെ തന്റെ ഗ്രീൻ ഇന്ത്യാ പദ്ധതി കാണിക്കലായിരുന്നു ലക്ഷ്യമെന്ന് മൊഴി

മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിയെത്തിയത് കടുത്ത ആരാധകൻ; പ്രധാനമന്ത്രിയെ തന്റെ ഗ്രീൻ ഇന്ത്യാ പദ്ധതി കാണിക്കലായിരുന്നു ലക്ഷ്യമെന്ന് മൊഴി

മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനൊപ്പം ഓടിയെത്തിയതിൽ ആശങ്ക വേണ്ടെന്ന് കർണ്ണാടക പൊലീസ്. മോദിയുടെ കടുത്ത ആരാധകനായ വിനയ് കുമാർ എന്ന ഡിപ്ലോമാ വിദ്യാർത്ഥിയാണ് സുരക്ഷാ ഉദ്യോഗസ്ഥരിൽ ആശങ്കയുണ്ടാക്കി വാഹനവ്യൂഹത്തിലേക്ക് ഓടിക്കയറിയത്.

മൈസൂരിൽ ഇന്നലെയാണ് സംഭവം. ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പങ്കെടുക്കുന്നതിന് മൈസൂരിലെത്തിയ മോദി താമസം ഒരുക്കിയിരുന്ന ലളിത് മഹൽ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു സുരക്ഷാ വീഴ്ചയുണ്ടായത്. മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോ!ഡരികിൽ നിന്നിരുന്നവരിൽ ഒരാൾ മോദി...മോദിയെന്നു വിളിച്ച് വാഹനവ്യൂഹത്തിനടുത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ മോദിയുടെ കടുത്ത ആരാധകനാണ് വിനയ് കുമാർ എന്ന് വ്യക്തമായി.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. പിടിയിലായയാളുടെ ബാഗിൽ നിന്ന് സംശയകരമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും കർണ്ണാടക പൊലീസ് വ്യക്തമാക്കി. കുടഗ് ജില്ലയിലെ പോളിടെക്‌നിക് വിദ്യാർത്ഥിയാണ് വിനയ്. തന്റെ ഗ്രീൻ ഇന്ത്യാ പദ്ധതി പ്രധാനമന്ത്രിയെ നേരിട്ട് കാണിക്കാനാണ് റിസ്‌ക് എടുത്തത്. ഇയാളെ വിശദമായി പൊലീസ് ചോദ്യം ചെയ്തു. മാതാപിതാക്കളേയും വിളിച്ചു വരുത്തി. ക്രിമിനിൽ സ്വാഭവാം ഇയാൾക്കില്ലെന്നും ഉറപ്പിച്ചു.

എന്നാൽ വലിയ സുരക്ഷാ വീഴ്ചയായാണ് ഇതിനെ എൻഎസ്ജി കാണുന്നത്. മോദിയുടെ വാഹന വ്യൂഹത്തിന് അടുത്തേക്ക് ആളുകൾ ഓടിക്കയറിയത് ഗുരുതരമായ സംഭവമാണ്. പഴുതടച്ച് സുരക്ഷ ഒരുക്കുന്നതിൽ മൈസൂരു പൊലീസിന് വീഴ്ചയുണ്ടായെന്നാണ് അവരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP