Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയിക്കുന്ന പെൺകുട്ടിക്ക് രാഖി കെട്ടിക്കൊടുക്കണമെന്ന് വിദ്യാർത്ഥിയോട് അദ്ധ്യാപകർ; നിർബന്ധം കടുത്തപ്പോൾ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി പതിനെട്ടുകാരന്റെ ആത്മഹത്യാ ശ്രമം; സംഭവം ത്രിപുരയിലെ അഗർത്തലയിൽ

പ്രണയിക്കുന്ന പെൺകുട്ടിക്ക് രാഖി കെട്ടിക്കൊടുക്കണമെന്ന് വിദ്യാർത്ഥിയോട് അദ്ധ്യാപകർ; നിർബന്ധം കടുത്തപ്പോൾ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി പതിനെട്ടുകാരന്റെ ആത്മഹത്യാ ശ്രമം; സംഭവം ത്രിപുരയിലെ അഗർത്തലയിൽ

മറുനാടൻ ഡെസ്‌ക്‌

അഗർത്തല: താൻ പ്രണയിക്കുന്ന പെൺകുട്ടിയെ രാഖിയണിയിക്കണമെന്ന് അദ്ധ്യാപകർ നിർബന്ധിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥി. ത്രിപുരയിലുള്ള അഗർത്തലയിലെ സ്‌കൂളിലാണ് സംഭവം. പതിനെട്ടുകാരനായ വിദ്യാർത്ഥി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ദിലീപ് കുമാറും അതേ ക്ലാസിലെ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പ്രിൻസിപ്പലും അദ്ധ്യാപകരും തിങ്കളാഴ്ച ദിലീപിന്റെയും പെൺകുട്ടിയുടേയും മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി. ഇവരുടെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടാൻ അദ്ധ്യാപകർ ദിലീപിനോട് ആവശ്യപ്പെട്ടു.

എന്നാൽ രാഖി കെട്ടാൻ ഇരുവരും വിസ്സമതം പ്രകടിപ്പിച്ചു. തുടർന്ന് സ്‌കൂളിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറിയ ദിലീപ് അവിടെനിന്നും താഴേയ്ക്ക് എടുത്തുചാടി ആത്മഹത്യക്ക് ശ്രമിച്ചു. ദിലീപിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സംഭവത്തെത്തുടർന്ന് സ്‌കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂൾ അധികൃതർക്കെതിരെ പ്രതിഷേധമുയർത്തി. കുറ്റക്കാരായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്‌കൂൾ അധികൃതർ പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP