Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ ഗ്രാമത്തിൽ എല്ലാവരും ഓപ്പിയം ഉപയോഗിക്കും; ഇവരുടെ വിനോദം തല അറുത്ത് കളിക്കൽ; മ്യാന്മാർ അതിർത്തിയിലെ ഒരു ഇന്ത്യൻഗ്രാമം വിദേശ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചത് ഇങ്ങനെ

ഈ ഗ്രാമത്തിൽ എല്ലാവരും ഓപ്പിയം ഉപയോഗിക്കും; ഇവരുടെ വിനോദം തല അറുത്ത് കളിക്കൽ; മ്യാന്മാർ അതിർത്തിയിലെ ഒരു ഇന്ത്യൻഗ്രാമം വിദേശ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചത് ഇങ്ങനെ

ഇംഫാൽ: ലോകത്തിൽ ഏറ്റവും വേഗം നാശത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളിലൊന്ന് ഏതാണെന്നറിയാമോ..? അത് മ്യാന്മാർ അതിർത്തിയിലുള്ള ഇന്ത്യൻ ഗ്രാമമായ ലോൻഗ്‌വയാണ്. ദിവസത്തിലെ ഭൂരിഭാഗം സമയവും ഓപ്പിയം ഉപയോഗിക്കുന്നവരാണ് ഇവിടെയുള്ള ഗോത്രവർഗക്കാരെല്ലാം. ലോകത്തിലുള്ള പലരും ജോലിക്കിടെ വിരസത അകറ്റാൻ വല്ലപ്പോഴുമാണ് എന്തെങ്കിലും ലഹരി ഉപയോഗിക്കുന്നതെങ്കിൽ ഇവിടുത്തുകാരുടെ പ്രധാന ജോലി ലഹരി ഉപയോഗിക്കലാണെന്നതാണ് പ്രധാന വ്യത്യാസം. അതും മടുക്കുമ്പോൾ വേറൊരു വിനോദവും ഇവർക്കുണ്ട്. മനുഷ്യരുടെ തലയറുത്ത് തലയോട്ടി ശേഖരിച്ച് വയ്ക്കുകയെന്ന പരമ്പരാഗത വിനോദവും ഇവിടുത്തെ ഗോത്രവർഗക്കാർക്കുണ്ട്.ലോൻഗ്‌വ ഗ്രാമത്തെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ വിവിധ വിദേശ മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

ഓസ്‌ട്രേലിയൻ ഫോട്ടഗ്രാഫറായ റാഫേൽ കോർമാനാണ് ഞെട്ടിപ്പിക്കുന്ന ഈ ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ടിരിക്കുന്നത്. മനുഷ്യരുടെ തലവെട്ടുന്ന ഇവരുടെ ശീലത്തെക്കുറിച്ചറിഞ്ഞ് അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ വേണ്ടിയായിരുന്നു റാഫേൽ ഈ ഗ്രാമത്തിലെത്തിയത്. എന്നാൽ ലഹരിക്കടിമപ്പെട്ട ഗ്രാമത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹത്തെ വരവേറ്റിരുന്നത്.1960കൾ വരെ ഇവർ തലവെട്ടുന്ന പരമ്പരാഗത ശീലം പിന്തുടർന്നിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

1940കളിലായിരുന്നു ബ്രിട്ടീഷ് കോളനികളിൽ ആദ്യമായി ഓപ്പിയം എത്തിച്ചേർന്നിരുന്നത്. ഈ മയക്കുമരുന്ന് ഇപ്പോഴും ലോൻഗ് വയിൽ യഥേഷ്ടം ലഭിക്കുന്നുണ്ട്. ഇന്ത്യൻ സേനയും വ്യത്യസ്ത ഗറില്ല ഗ്രൂപ്പുകളും തമ്മിൽ നിരന്തര സംഘട്ടനമുണ്ടാകുന്ന മേഖലയാണിത്.ഇത്തരത്തിലുള്ള കുത്തഴിഞ്ഞ ജീവിതം കാരണം ഈ ഗ്രാമത്തിൽ തികഞ്ഞ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇവിടുത്തെ സാമൂഹികവും രാഷ്ട്രീയപരവുമായ അവസ്ഥ ശോചനീയമാണ്. ഈയടുത്ത കാലം 90 ശതമാനം ഗ്രാമവാസികളും ഓപ്പിയത്തിന് അടിമപ്പെട്ടവരായിരുന്നു. എന്നാൽ സമീപകാലത്ത് ഇത് 30 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നത് ആശ്വാസത്തിന് വക നൽകുന്നു. എന്നാലും ഇവിടുത്തെ ജനങ്ങൾ ലഹരിക്ക് എത്രത്തോളം അടിമപ്പെട്ടുവെന്നതിന്റെ തീർത്തും ഭീകരമായ ചിത്രങ്ങളാണ് റാഫേൽ പകർത്തിയിരിക്കുന്നത്.

ഈ ലഹരി അടിമത്തം ഇവിടുത്തെ കുടുംബജീവിതത്തെയും മൂല്യങ്ങളെയും താറുമാറാക്കിയിട്ടുണ്ട്. ഓപ്പിയം കഴിക്കാൻപോകുന്നതിനിടയിൽ പല പിതാക്കന്മാരും ചെറിയ കുട്ടികളെ പോലും മണിക്കൂറുകളോളം ഒറ്റയ്ക്കിട്ടാണ് പോകുന്നത്. ഇത് അവരിൽ ഇളംപ്രായത്തിൽ തന്നെ കടുത്ത അനിശ്ചിതത്വമുണ്ടാക്കാനും ക്രമേണ അവരെയും ലഹരിയിൽ അഭയം കണ്ടെത്താൻ നിർബന്ധിതരാക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥയും നിലനിൽക്കുന്നുണ്ട്.സ്ത്രീകളിൽ മിക്കവരും ലഹരി ഉപയോഗിക്കുന്നില്ലെങ്കിലും അവരിൽ ഭൂരിഭാഗം പേരും മിക്ക സമയവും പാടങ്ങളിലും പച്ചക്കറിത്തോട്ടങ്ങളിലും ജോലി ചെയ്യാൻ നിർബന്ധിതരായവരാണ്.

അതിനാൽ കുട്ടികൾക്ക് അവരുടെ അമ്മമാരെയും ലഭിക്കുന്നില്ല.തന്റെ പര്യടനത്തിന്റെ ഭാഗമായി റാഫേൽ ഗ്രാമത്തിലെ ഗോത്രവർഗക്കാരുടെ തലവനുമായി സമയം ചെലവഴിച്ചിരുന്നു. ദിവസം മുഴുവൻ ഓപ്പിയം വലിക്കുകയെന്ന പണി മാത്രമെ ഈ മൂപ്പനുള്ളൂ എന്നും റാഫേൽ വെളിപ്പെടുത്തുന്നു...!!!.ഇവിടുത്തെ ദുരവസ്ഥ ഇല്ലാതാക്കാൻ ഇന്ത്യൻ ഗവൺമെൻര് യത്‌നിക്കുന്നുണ്ട്. മ്യാന്മാറിൽ നിന്നാണ് ഇവിടേക്ക് സുലഭമായി ഓപ്പിയം എത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP