Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കനയ്യ കുമാറിന്റെ വാഹനത്തിന് നേരെ ആക്രമണം; രൂക്ഷമായ കല്ലേറിൽ പരിക്കേറ്റത് രണ്ടുപേർക്ക്; ആക്രമണം പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ

കനയ്യ കുമാറിന്റെ വാഹനത്തിന് നേരെ ആക്രമണം; രൂക്ഷമായ കല്ലേറിൽ പരിക്കേറ്റത് രണ്ടുപേർക്ക്; ആക്രമണം പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്ന: ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേകാവുമായ കനയ്യകുമാറിന്റെ വാഹനത്തിനു നേരെ കല്ലേറ്. ബിഹാറിൽ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ കനയ്യകുമാറിന്റെ വാഹനത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപോളിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് സഹർസിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കനയ്യകുമാർ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുണ്ടായത്. പ്രതിഷേധക്കാരുടെ കല്ലേറിൽ കനയ്യകുമാർ സഞ്ചരിച്ചിരുന്നത് ഉൾപ്പെടെ നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നു.

കഴിഞ്ഞദിവസവും കനയ്യകുമാറിനു നേരെ ആക്രമണം നടന്നിരുന്നു. ശനിയാഴ്ച സരൺ ജില്ലയിൽ വച്ചാണ് കനയ്യകുമാർ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുണ്ടായത്. ഇതിൽ രണ്ടു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP