Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്റ്റൈർലൈറ്റ് കമ്പനിയുടെ പ്ലാന്റ് വികസനത്തിന് ഭൂമി അനുവദിച്ച നടപടി തമിഴ്‌നാട് സർക്കാർ റദ്ദാക്കി; നടപടി പൊതുതാൽപര്യം പരിഗണിച്ച്: ഭൂമി നൽകുന്നതിനായി സ്വീകരിച്ച പണം തിരികെ നൽകാനും തീരുമാനം

സ്റ്റൈർലൈറ്റ് കമ്പനിയുടെ പ്ലാന്റ് വികസനത്തിന് ഭൂമി അനുവദിച്ച നടപടി തമിഴ്‌നാട് സർക്കാർ റദ്ദാക്കി; നടപടി പൊതുതാൽപര്യം പരിഗണിച്ച്: ഭൂമി നൽകുന്നതിനായി സ്വീകരിച്ച പണം തിരികെ നൽകാനും തീരുമാനം

ചെന്നൈ: തൂത്തുക്കുടിയിൽ സ്റ്റൈർലൈറ്റ് കോപ്പർ കമ്പനിയുടെ പ്ലാന്റ് വികസനത്തിന് ഭൂമി അനുവദിച്ച നടപടി തമിഴ്‌നാട് സർക്കാർ റദ്ദാക്കി. ജനങ്ങളുടെ താൽപര്യം പരിഗണിച്ചാണ് നടപടി റദ്ദാക്കിയത്. പ്ലാന്റിന്റെ നവീകരണത്തിനായി 342.22 ഏക്കർ ഭൂമിയാണ് വ്യവസായ വികസന കോർപറേഷൻ അനുവദിച്ചിരുന്നത്. ഇതാണ് സർക്കാർ തിരിച്ചെടുക്കുന്നത്.

ഭൂമി നൽകുന്നതിനായി സ്വീകരിച്ച പണം ചട്ടങ്ങൾക്ക് വിധേയമായി തിരിച്ചുനൽകുമെന്നും ഇൻഡസ്ട്രിയൽ പ്രൊമോഷൻ കോർപറേഷൻ വ്യക്തമാക്കി. പ്ലാന്റ് എന്നന്നേക്കുമായി അടച്ചുപൂട്ടാൻ സർക്കാർ ഇന്നലെ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പുതിയ നടപടി.

അതേസമയം, പ്ലാന്റ് അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് നിർഭാഗ്യകരമാണെന്നും കൂടുതൽ പഠിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഉടമസ്ഥരായ വേദാന്ത ഗ്രൂപ്പ് വ്യക്തമാക്കി. പ്ലാന്റിന്റെ നവീകരണ പരിപാടികൾ മദ്രാസ് ഹൈക്കോടതി കഴിഞ്ഞയാഴ്ച സ്റ്റേ ചെയ്തിരുന്നു.

പ്ലാന്റിൽ നിന്നുള്ള മലിനീകരണത്തെ ചൊല്ലി നടന്ന ജനകീയ പ്രക്ഷോഭത്തിനു നേർക്കുണ്ടായ പൊലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP