Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ പാർപ്പിട പദ്ധതിക്കായി 17,000 മരങ്ങൾ മുറിക്കാനുള്ള നീക്കം തടഞ്ഞ് ദേശീയ ഹരിത ട്രിബ്യൂണലും; വിഷയത്തിൽ കേന്ദ്രസർക്കാരിനും മലിനീകരണ മന്ത്രാലയത്തിനും നോട്ടീസ് അയക്കും; ട്രിബ്യൂണൽ ഇടപെടൽ മരംമുറി തടഞ്ഞ ഹൈക്കോടതി നിർദേശത്തിന് പിന്നാലെ

ഡൽഹിയിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ പാർപ്പിട പദ്ധതിക്കായി 17,000 മരങ്ങൾ മുറിക്കാനുള്ള നീക്കം തടഞ്ഞ് ദേശീയ ഹരിത ട്രിബ്യൂണലും; വിഷയത്തിൽ കേന്ദ്രസർക്കാരിനും മലിനീകരണ മന്ത്രാലയത്തിനും നോട്ടീസ് അയക്കും; ട്രിബ്യൂണൽ ഇടപെടൽ മരംമുറി തടഞ്ഞ ഹൈക്കോടതി നിർദേശത്തിന് പിന്നാലെ

ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ ജീവനക്കാർക്കായി പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന് വ്യാപകമായി മരങ്ങൾ മുറിച്ചുനീക്കാനുള്ള തീരുമാനത്തിന് സ്റ്റേ. 17,000 മരങ്ങൾ മുറിക്കാനുള്ള നീക്കമാണ് ദേശീയ ഹരിത ട്രിബ്യൂണൽ താൽക്കാലികമായി തടഞ്ഞത്.

വിഷയത്തിൽ കേന്ദ്രസർക്കാരിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനും ഭവന, അർബൻ മന്ത്രാലയത്തിനും ട്രൈബ്യുണൽ നോട്ടീസ് നൽകി. മരങ്ങൾ മുറിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയതോടെ ഒരു സന്നദ്ധ സംഘടനയാണ് വിഷയത്തിൽ ഇടപെട്ട് കോടതിയേയും ട്രിബ്യൂണലിനേയും സമീപിച്ചത്. മരംമുറി തീരുമാനം ഹൈക്കോടതി ഈ മാസം നാലുവരെ തടഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ട്രിബ്യൂണലിന്റേയും ഇടപെടൽ.

സൗത്ത് ഡൽഹിയിലെ ഏഴു കോളനികളുടെ നവീകരണത്തിനു വേണ്ടി നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനും കേന്ദ്ര പൊതുമരാമത്ത് വകുപ്പുമാണ് മരം മുറിക്കാൻ അനുമതി തേടിയത്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ലഫ്റ്റനന്റ് ഗവർണറും അനുമതി നൽകിയതോടെയാണ് ഡൽഹിയിൽ മരംമുറിക്കൽ ആരംഭിച്ചത്. അതേസമയം, ഡൽഹിയിൽ നിലവിൽ തന്നെ മലിനീകരണ തോത് ഉയർന്നുനിൽക്കുന്നതും തണുപ്പുകാലത്തും മറ്റും പുകമഞ്ഞ് വ്യാപകമാകുന്നതും കണക്കിലെടുക്കാതെയാണ് ഇത്തരത്തിൽ മരംമുറിക്കാൻ നീക്കം നടക്കുന്നതെന്ന ആക്ഷേപം ശക്തമായി.

നഗരവാസികളുടെ ഭാഗത്തുനിന്നും പരിസ്ഥിതി പ്രവർത്തകരുടെ ഭാഗത്ത് നിന്നും മരം മുറിക്കലിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കൂടാതെ നിരവധി സന്നദ്ധ സംഘടനകൾ പൊതുതാൽപര്യ ഹരജിയുമായി കോടതിയെ സമീപിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP