Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ത്രിപുരയിൽ തകർത്തപ്പോൾ തിരുനെൽവേലിയിൽ ഉയർത്തി; തമിഴ്‌നാട്ടിൽ ലെനിൻ പ്രതിമ നിർമ്മിച്ച് സിപിഎം; ലെനിന്റെ 95ാം ജന്മദിനമായ ജനുവരി 11ന് സീതാറാം യെച്ചൂരി പ്രതിമ അനാച്ഛാദനം ചെയ്യും

ത്രിപുരയിൽ തകർത്തപ്പോൾ തിരുനെൽവേലിയിൽ ഉയർത്തി; തമിഴ്‌നാട്ടിൽ ലെനിൻ പ്രതിമ നിർമ്മിച്ച് സിപിഎം; ലെനിന്റെ 95ാം ജന്മദിനമായ ജനുവരി 11ന് സീതാറാം യെച്ചൂരി പ്രതിമ അനാച്ഛാദനം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

തിരുനെൽവേലി: ത്രിപുരയിൽ തകർക്കപ്പെട്ട ലെനിൻ പ്രതിമയ്ക്ക് പകരം തമിഴ്‌നാട്ടിൽ പ്രതിമ നിർമ്മിച്ച് സിപിഎം. ത്രിപുരയിൽ പ്രതിമ തകർത്തപ്പോൾ തന്നെ തമിഴ്‌നാട്ടിൽ ലെനിന്റെ പുതിയ പ്രതിമ നിർമ്മിക്കുമെന്ന് സിപിഎം പറഞ്ഞിരുന്നു.തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലാ ഓഫീസിന് മുന്നിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

ത്രിപുര തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് ബിജെപി സർക്കാർ ബെലോണിയയിൽ നിന്ന് ലെനിന്റെ പ്രതിമ നീക്കം ചെയ്തത്. കാൽനൂറ്റാണ്ടിലധികമായി ത്രിപുര കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു.

ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ ജെസിബി ഉപയോഗിച്ച് ത്രിപുരയിൽ ലെനിന്റേതുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് ശിൽപ്പങ്ങൾ നീക്കം ചെയ്യുകയായിരുന്നു. കൂടാതെ നിരവധി സിപിഎം പ്രവർത്തകർക്കും ആക്രമണം നേരിടേണ്ടി വന്നു.

ഇവരുടെ വീടുകൾ ആക്രമിക്കുകയും ഓഫീസ് കെട്ടിടങ്ങൾ കയ്യേറുകയും ചെയ്തു. ത്രിപുരയിൽ പ്രതിമ തകർത്തപ്പോൾ തന്നെ തമിഴ്‌നാട്ടിൽ ലെനിന്റെ പുതിയ പ്രതിമ നിർമ്മിക്കുമെന്ന് സിപിഎം പറഞ്ഞിരുന്നു. ലെനിന്റെ 95ാം ജന്മദിനമായ ജനുവരി 11ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP