Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച് നക്ഷത്ര ആമകളെ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ; പ്രതികളെ പിടികൂടിയത് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന്

ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച് നക്ഷത്ര ആമകളെ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ; പ്രതികളെ പിടികൂടിയത് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന്

ഹൈദരാബാദ്: ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച 1,125 നക്ഷത്ര ആമകളെ വിശാഖപട്ടണം റെയിൽവെ സ്റ്റേഷനിൽനിന്ന് പിടികൂടി. ഇവയെ കടത്തിയ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. ഡി.ആർ.ഐ സോണൽ ഓഫീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശാഖപട്ടണം റീജണൽ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം നക്ഷത്ര ആമകളെ പിടികൂടാൻ കഴിഞ്ഞത്.

യശ്വന്ത്പുർ - ഹൗറ എക്സ്പ്രസിൽ മൂന്നുപേർ നക്ഷത്ര ആമകളുമായി സഞ്ചരിക്കുന്നുവെന്ന രഹസ്യ വിവരമാണ് അധികൃതർക്ക് ലഭിച്ചത്. തുണിയിൽ പൊതിഞ്ഞ് ബാഗുകളിൽ നിറച്ച നിലയിലായിരുന്നു നക്ഷത്ര ആമകൾ. ഇവയെ വനംവകുപ്പിന് കൈമാറി. ആന്ധ്രയിലെ മാടാനപ്പള്ളിയിൽ നിന്നാണ് ആമകളെ കൊണ്ടുവരുന്നതെന്ന് പിടിയിലായവർ പറഞ്ഞതായി ഡി.ആർ.ഐ അധികൃതർ അറിയിച്ചു. കർണാടകയിലെ ചേലൂർ സ്വദേശിയായ വ്യക്തിയാണ് ആമകളെ ഇവർക്ക് കൈമാറിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഹൗറ എക്സ്‌പ്രസിൽവച്ച് ആമകളെ മറ്റൊരുസംഘത്തിന് കൈമാറണമെന്നും അവർ അവയെ ബംഗ്ലാദേശിൽ എത്തിക്കുമെന്നുമാണ് പിടിയിലായവരോട് പറഞ്ഞിരുന്നത്.

വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലുൾപ്പെട്ടവയാണ് നക്ഷത്ര ആമകൾ. രാജ്യാന്തര വിപണിയിൽ വളരെയധികം വിലമതിപ്പുള്ളവയാണ് ഇവ. വന്യജീവി സംരക്ഷണ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം 1990 നും 99നുമിടയ്ക്ക് 8000 നക്ഷത്ര ആമകളെ അനധികൃത കടത്തുകാരിൽനിന്ന് രക്ഷപെടുത്തിയിരുന്നു. 2000നും 2013നുമിടയ്ക്ക് ഇത് 36,000 ആയി ഉയർന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് നക്ഷത്ര ആമകളെ കടത്തൽ പ്രധാനമായും നടക്കുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP