Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീമ-കൊറേഗാവ് കേസ്: ഫാ. സ്റ്റാൻ സ്വാമിയുടെ ആശുപത്രി ചികിത്സ ജൂലൈ അഞ്ചുവരെ നീട്ടി; ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി റിപ്പോർട്ട്

ഭീമ-കൊറേഗാവ് കേസ്: ഫാ. സ്റ്റാൻ സ്വാമിയുടെ ആശുപത്രി ചികിത്സ ജൂലൈ അഞ്ചുവരെ നീട്ടി; ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റിലായ ക്രിസ്ത്യൻ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയുടെ ആശുപത്രി ചികിത്സ ജൂലൈ അഞ്ചുവരെ ബോംെബ ഹൈക്കോടതി നീട്ടി. സ്റ്റാൻ സ്വാമി കോവിഡ് മുക്തനായെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും തീവ്രപരിചരണം ആവശ്യമാണെന്നുമുള്ള ആശുപത്രിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എൻ.ജെ. ജമദാർ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.

ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണിത്. തുടർവാദം കേൾക്കൽ ജൂലൈ മൂന്നിലേക്ക് മാറ്റിയ കോടതി അന്ന് ആശുപത്രി റിപ്പോർട്ടിൽ പ്രതികരണം അറിയിക്കാൻ എൻ.െഎ.എക്ക് നിർദ്ദേശവും നൽകി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 28 നു രാത്രിയാണ് ജയിലിൽ നിന്ന് ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയായ ഹോളി ഫാമിലിയിലേക്ക് സ്റ്റാൻ സ്വാമിയെ മാറ്റിയത്. അദ്ദേഹത്തി!!െന്റ സ്വന്തം ചെലവിലാണ് ചികിത്സ. ഇത് രണ്ടാം തവണയാണ് ചികിത്സാ കാലാവധി നീട്ടുന്നത്.ഠഅഏട:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP