Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും ആശ്രിതരിലൊരാൾക്ക് ജോലിയും; ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലെ അപകടത്തിൽ പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ

മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും ആശ്രിതരിലൊരാൾക്ക് ജോലിയും; ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലെ അപകടത്തിൽ പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലെ തീപിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും കുടുംബാംഗങ്ങളിലൊരാൾക്ക് ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. അപകടത്തിൽ മരിച്ച ഡെപ്യൂട്ടി എഞ്ചിനീയറുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകും.

ശ്രീശൈലത്തെ പ്ലാന്റിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ തീപ്പിടുത്തത്തിൽ 9 പേരാണ് മരിച്ചത്. 21 പേരെ രക്ഷപ്പെടുത്തി. പ്ലാന്റിനുള്ളിലെ തുരങ്കത്തിനുള്ളിൽ കനത്ത പുക പടർന്നതിനാൽ ഒമ്പത് പേർ അകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി.

കൃഷ്ണ നദിയിലെ ശ്രീശൈലം ഡാമിൽ ഭൂമിക്കടിയിൽ പ്രവർത്തിക്കുന്ന വൈദ്യുതോൽപ്പാദന പ്ലാന്റിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടം നടന്നത്. തെലങ്കാനയിലെ നാഗാർകൂർനൂൾ ജില്ലയിലെ ശ്രീശൈലത്താണ് അപകടം നടന്ന പ്ലാന്റ്. തെലങ്കാന- ആന്ധ്രാപ്രദേശ് അതിർത്തിയാലാണ് പ്ലാന്റ. പവർ സ്റ്റേഷന്റെ നാലാമത്തെ യൂണിറ്റിലെ വോൾട്ടേജ് ട്രാൻസ്‌ഫോർമറിൽ നിന്നാണ് തീ ഉയർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയ പത്തുപേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നി ബാധയെ തുടർന്ന് പവർ പ്ലാൻ ഇരിക്കുന്ന ടണലിൽ പുക ഉയർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

വൈദ്യുത നിലയത്തിന്റെ ആദ്യ യൂണിറ്റിൽ അപകടമുണ്ടായതായും നാല് പാനലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും തെലങ്കാന വൈദ്യുതി മന്ത്രി ജഗദീഷ് റെഡ്ഡി അറിയിച്ചു. രാത്രി 10: 30 ഓടെയാണ് പ്ലാന്റിലെ യൂണിറ്റ് ഒന്നിൽ തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കാൻ ശ്രമിച്ചു. അപകടസമയത്ത് പ്ലാന്റിനുള്ളിൽ ജെൻകോ ഉദ്യോഗസ്ഥരുണ്ടായിരുന്നു. 10 പേർക്ക് സുരക്ഷിതമായി പുറത്തിറങ്ങാനായി. ഒൻപത് പേർക്ക് വരാൻ കഴിഞ്ഞില്ല. അവർ പ്ലാന്റിന്റെ വൈദ്യുതി തടയാൻ ശ്രമിച്ചു, പക്ഷേ അത് സാധ്യമായില്ല. അവർ അറിയിച്ചതനുസരിച്ച് പ്ലാന്റിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചു. പക്ഷേ പുക വളരെ കനത്തതിനാൽ അവർക്ക് പിന്നീടും പുറത്ത് വരാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തകർക്കും ഇവരെ രക്ഷിക്കാനായില്ലെന്ന് റെഡ്ഡിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP