Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ഹൈക്കോടതി ചീഫ് ജസ്റ്റിസ്! യോഗാചാര്യനെ എയർപോർട്ടിലെത്തിച്ച ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് വിവാദത്തിൽ; പരാതി നൽകാനൊരുങ്ങി ഗുവാഹത്തി ഹൈക്കോടതി ബാർ അസോസിയേഷൻ

ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ഹൈക്കോടതി ചീഫ് ജസ്റ്റിസ്! യോഗാചാര്യനെ എയർപോർട്ടിലെത്തിച്ച ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് വിവാദത്തിൽ; പരാതി നൽകാനൊരുങ്ങി ഗുവാഹത്തി ഹൈക്കോടതി ബാർ അസോസിയേഷൻ

ഗുവാഹത്തി: ശ്രീ ശ്രീ രവിശങ്കറിന്റെ വരവ് റിപ്പോർട്ട് ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയ മാധ്യമ പ്രവർത്തകർക്ക് ആ കാഴ്ച കണ്ട് വിശ്വസിക്കാനായില്ല. ഡ്രൈവർ സീറ്റിൽ ഒരു പരിചയമുള്ള മുഖം. സൂക്ഷിച്ച് നോക്കിയപ്പോൾ മനസിലായി അവർക്ക് തെറ്റിയിട്ടില്ല. ശ്രീ ശ്രീ രവിശങ്കറിന്റെ വാഹനം ഓടിച്ചത് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ്.

സെപ്റ്റംബർ 5 ന് നോർത്ത് ഈസ്റ്റ് ഇന്ഡിജിനൻസ് പീപ്പിൾസ് കോൺഫറൻസ് ഹാളിൽ പങ്കെടുക്കാനെത്തിയതാണ് ശ്രീ ശ്രീ രവിശങ്കർ. ഗുവാഹത്തിയിൽ എത്തിയ ശ്രീ ശ്രീ രവിശങ്കർനെ സ്വന്തം കാറിൽ സ്വന്തമായി ഓടിച്ച എയർപോർട്ടിൽ കൊണ്ട് വിട്ടതാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ഹൈക്കോടതിയുടെ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ഗുവാഹത്തി ഹൈക്കോടതി ബാർ അസോസിയേഷന്റെ ആരോപണം.

ഗുവാഹട്ടി ഹൈക്കോടതി ബാർ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംഘടന ഈ വിഷയത്തെക്കുറിച്ച് വിശാലമായി ചർച്ച ചെയ്യുമെന്നും ശേഷം നടപടി സ്വീകരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിംഗിന്റെ നിയമലംഘനത്തിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകണമെന്നാണ് ഗുവാഹത്തി ഹൈക്കോടതി ബാർ അസോസിയേഷന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP