Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ ആചാരങ്ങൾക്ക് പിന്നിലും ശാസ്ത്രീയ കാരണമുണ്ട്; പണ്ട് ശബരിമലയിലേക്കുള്ള യാത്ര അതീവ ദുർഘടമായിരുന്നു; സന്നിധാനത്ത് എത്തിച്ചേരാൻ ദിവസങ്ങളും ആഴ്ചകളുമെടുക്കും; ആർത്തവ ദിനങ്ങളിൽ സ്ത്രീകൾക്ക് ശബരിമല യാത്ര അസാധ്യ; അതുകൊണ്ടാണ് സ്ത്രീകളെ ക്ഷേത്രത്തിൽ നിന്ന് അകറ്റിനിർത്തിയത്; ശബരിമലയിലെ വിധിയെ സ്വാഗതം ചെയ്ത് ശ്രീ ശ്രീ രവിശങ്കർ

എല്ലാ ആചാരങ്ങൾക്ക് പിന്നിലും ശാസ്ത്രീയ കാരണമുണ്ട്; പണ്ട് ശബരിമലയിലേക്കുള്ള യാത്ര അതീവ ദുർഘടമായിരുന്നു; സന്നിധാനത്ത് എത്തിച്ചേരാൻ ദിവസങ്ങളും ആഴ്ചകളുമെടുക്കും; ആർത്തവ ദിനങ്ങളിൽ സ്ത്രീകൾക്ക് ശബരിമല യാത്ര അസാധ്യ; അതുകൊണ്ടാണ് സ്ത്രീകളെ ക്ഷേത്രത്തിൽ നിന്ന് അകറ്റിനിർത്തിയത്; ശബരിമലയിലെ വിധിയെ സ്വാഗതം ചെയ്ത് ശ്രീ ശ്രീ രവിശങ്കർ

കട്ടക്ക്: ശബരിമല പ്രവേശനത്തിൽ സ്ത്രീകൾക്ക് അനുകൂല നിലപാടുമായി ശ്രീ ശ്രീ രവിശങ്കർ. ശബരിമലയിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സ്ത്രീകൾ മല ചവിട്ടട്ടെ എന്നാണ് ശ്രീ ശ്രീ രവിശങ്കർ മാധ്യമങ്ങളോട് പറഞ്ഞത്. എന്തായാലും ഇന്ത്യയിലെ അറിയപ്പെടുന്ന ആത്മീയാചാര്യന്റെ പ്രസ്താവന വൻ വിവാദത്തിലേക്കു നീങ്ങിയേക്കുമെന്നാണ് സൂചന. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ആചാരങ്ങൾക്കുപിന്നിലും ശാസ്ത്രീയ കാരണമുണ്ട്. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉഉണ്ടാവണം. മുമ്പ് ശബരിമലയിലേക്കുള്ള യാത്ര ദുർഘടമായിരുന്നു. ദിവസങ്ങളും ആഴ്ചകളും നടന്നാൽ മാത്രമായിരുന്നു ശബരിമലയിൽ എത്താൻ സാധിക്കുക. ഇന്ന് സ്ഥിതി മാറി. സാഹചര്യങ്ങൾ മാറുമ്പോൾ ഇത്തരം കാരണങ്ങൾ ഇല്ലാതാകും. അതിനാൽ സുപ്രീംകോടതി വിധി യുക്തിസഹമാണെന്നും കട്ടക്കിൽ മാധ്യമങ്ങളോട് രവിശങ്കർ പറഞ്ഞു.

'പണ്ട് ശബരിമലയിലേക്കുള്ള യാത്ര അതീവ ദുർഘടമായിരുന്നു. സന്നിധാനത്ത് എത്തിച്ചേരാൻ ദിവസങ്ങളും ആഴ്ചകളുമെടുക്കുമായിരുന്നു. നഗ്‌നപാദരായാണ് ഭക്തർ മല ചവിട്ടിയിരുന്നത്. ഒരുപാട് തിരക്കമുണ്ടാകും ആ ദിവസങ്ങളിൽ. ആർത്തവ ദിനങ്ങളിൽ സ്ത്രീകൾക്ക് ശബരിമല യാത്ര അസാധ്യമായിരുന്നു. അതുകൊണ്ടാണ് സ്ത്രീകളെ ക്ഷേത്രത്തിൽ നിന്ന് അകറ്റിനിർത്തിയത്. എന്നാൽ ഇന്ന് കാലം മാറി. സാഹചര്യങ്ങളും മെച്ചപ്പെട്ടു. ഇന്ന് ശബരിമലയിലേക്കുള്ള യാത്ര അനായാസമായി. സ്ത്രീകൾക്കും ക്ഷേത്രത്തിലെത്താൻ കഴിയും. നമ്മുടെ എല്ലാ ആചാരങ്ങൾക്ക് പിന്നിലും ഒരു ശാസ്ത്രീയ ഘടകമുണ്ട്. സുപ്രിംകോടതി വിധിയെ മാനിക്കാൻ എതിർപ്പുള്ളവരും തയാറാകണമെന്നും ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

ആത്മീയാചാര്യൻ തന്നെ ശബരിമല വിഷയത്തിൽ സ്ത്രീകൾക്ക് അനുകൂലമായി നിലപാടെടുത്തത് വൻ വിവാദമാകാൻ സാധ്യതയുണ്ട്. അയോധ്യ പ്രശ്നത്തിൽ മുസ്ലിം സമുദായം അവരുടെ അവകാശം ഉപേക്ഷിച്ച് മാതൃക കാണിച്ചില്ലെങ്കിൽ ഇന്ത്യയിൽ സിറിയയിലെന്നപോലെ ഒരു ആഭ്യന്തരയുദ്ധമുണ്ടായേക്കാമെന്ന് രവിശങ്കർ നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. ഇതിൽ പൊലീസ് രവിശങ്കറിനെതിരെ കേസെടുക്കുകയുണ്ടായി. സ്വവർഗാനുരാഗം ശാരീരിക പ്രവണത മാത്രമാണെന്നും അത് സാവാധാനം മാറുമെന്നും നേരത്തെ ശ്രീ ശ്രീ രവിശങ്കർ പറഞ്ഞതും വലിയതോതിൽ വിമർശിക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP