Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മയക്കുമരുന്ന് കടത്തുകേസിൽ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു; മോചനം മൂന്നുവർഷത്തിനുശേഷം

മയക്കുമരുന്ന് കടത്തുകേസിൽ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു; മോചനം മൂന്നുവർഷത്തിനുശേഷം

കൊളംബോ: ശ്രീലങ്കൻ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ഇവരെ കൊളംബോയിൽനിന്ന് ഇന്ത്യൻ അധികൃതർക്ക് ശ്രീലങ്ക കൈമാറി. മയക്കുമരുന്നു കടത്തുകേസിലാണ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക കസ്റ്റഡിയിൽ എടുത്തിരുന്നത്.

തമിഴ്‌നാട് രാമേശ്വരം സ്വദേശികളായ എമേഴ്‌സൺ, ആഗസ്റ്റസ്, വിൽസൺ, പ്രസാദ്, ലാംഗ്ലെറ്റ് എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചിരുന്നത്. 2011ലാണ് ഇവർ ലങ്കൻ നേവിയുടെ പിടിയിലായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന നയതന്ത്ര ചർച്ചകളുടെ അടിസ്ഥാനത്തിൽ ശ്രീലങ്കൻ സർക്കാർ ഇവരുടെ വധശിക്ഷ റദ്ദാക്കിയിരുന്നു. ഇവർ നിരപരാധികളാണെന്ന നിലപാടാണ് ഇന്ത്യ എടുത്തിരുന്നത്.

നേരത്തെ മോദി, ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സയുമായി ഫോണിൽ നടത്തിയ ചർച്ചയിൽ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാമെന്ന് സമ്മതിച്ചിരുന്നു. ഇതിന് ശേഷമാണ് മത്സ്യത്തൊഴിലാളികൾക്ക് മാപ്പ് നൽകാൻ തയ്യാറാണെന്ന് ശ്രീലങ്കൻ വാർത്താ വിതരണമന്ത്രി പ്രഭ ഗണേശൻ ഇന്ത്യൻ ഹൈക്കമ്മീഷനെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP