Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശ്രീനഗർ വിമാനത്താവളത്തിന് സമീപം ഭീകരാക്രമണം; ബിഎസ്എഫ് ക്യാമ്പിനു നേരെ ഉണ്ടായ ആക്രമണത്തിൽ നാല് ജവാന്മാർക്ക് പരിക്കേറ്റു; പുലർച്ചേ നാലരയോടെ മൂന്ന് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ വിമാനത്താവളത്തിന് സമീപം ഭീകരാക്രമണം; ബിഎസ്എഫ് ക്യാമ്പിനു നേരെ ഉണ്ടായ ആക്രമണത്തിൽ നാല് ജവാന്മാർക്ക് പരിക്കേറ്റു; പുലർച്ചേ നാലരയോടെ മൂന്ന് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: ഇന്ന് പുലർച്ചെ ശ്രീനഗർ വിമാനത്താവളത്തിന് സമീപം അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ക്യാമ്പിനു നേരെ ഭീകരാക്രമണം. നാല് ബിഎസ്എഫ് ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പുലർച്ചെ 4.30 ഓടെയാണ് ഭീകരർ ബിഎസ്എഫിന്റെ 182 ബറ്റാലിയൻ ക്യാംപിലേക്ക് ഇരച്ചെത്തിയത്. മൂന്ന് ഭീകരർ ചാവേർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

കടുത്ത വെടിവെപ്പും വലിയ സ്ഫോടനവും നടന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഒരു ഭീകരനെ സൈന്യം വധിച്ചതായി റിപ്പോർട്ടുണ്ട്. ബാക്കിയുള്ളവർക്കായി പ്രദേശത്ത് പരിശോധന ശക്തമാക്കിയതായും ബിഎസ്എഫ് അറിയിച്ചു. ശ്രീനഗർ വിമാനത്താവളത്തിലേയ്ക്ക് ജീവനക്കാരെയും യാത്രക്കാരെയും കടത്തിവിടുന്നില്ല.

ഭീകരരെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണ്. ചാവേറാക്രമണത്തെ തുടർന്ന് ശ്രീനഗർ വിമാനത്താവളം താൽക്കാലികമായി അടച്ചു. സംഭവത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. രണ്ട് ഭീകരർ അടുത്തുള്ള ഒരു കെട്ടിടത്തിൽ കയറിയതായാണ് റിപ്പോർട്ട്. ഇവരെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ സൈന്യത്തെ സംഭവ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP