Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; രാജസ്ഥാൻ രഹസ്യാന്വേഷണ പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു

പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; രാജസ്ഥാൻ രഹസ്യാന്വേഷണ പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന്റെ പേരിൽ രാജസ്ഥാൻ രഹസ്യാന്വേഷണ പൊലീസ് അറസ്റ്റു ചെയ്ത രണ്ടുപേരെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതർ. ബിക്കാനീറിലെ മഹാജൻ ഫീൽഡ് ഫയറിങ് റേ‍ഞ്ചിൽ ജോലി ചെയ്യുന്ന ചിമൻലാൽ നായക്, ഗംഗാനഗറിലെ ഫീൽഡ് അമ്യൂണിഷൻ ഡിപ്പോയിലെ ജീവനക്കാരനായ വികാസ് തിലോത്തിയ എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരങ്ങൾ ഇവർ പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിനു വാട്സാപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും കൈമാറിയതായും പണം കൈപ്പറ്റിയതായും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മിലിറ്ററി ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ടു തിലോത്തിയയുടെ സഹോദരനെയും ചോദ്യം ചെയ്തുവരുന്നതായി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP