Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റഷ്യയുടെ കോവിഡ് വാക്‌സിൻ സ്പുട്നിക് Vയുടെ പുതിയ ബാച്ച് ഉടൻ രാജ്യത്തെത്തും; അടുത്ത രണ്ട് മാസത്തിനുള്ളിൽ 1.8 കോടി ഡോസുകൾ എത്തിക്കുമെന്ന് ഗമലേയ റിസർച്ച് സെന്റർ

റഷ്യയുടെ കോവിഡ് വാക്‌സിൻ സ്പുട്നിക് Vയുടെ പുതിയ ബാച്ച് ഉടൻ രാജ്യത്തെത്തും; അടുത്ത രണ്ട് മാസത്തിനുള്ളിൽ 1.8 കോടി ഡോസുകൾ എത്തിക്കുമെന്ന് ഗമലേയ റിസർച്ച് സെന്റർ

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ പുതിയ ബാച്ച് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് അർധരാത്രിയോടുകൂടി എത്തുക. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്‌സിൻ. ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്നാമത്തെ വാക്സിനുമാണ് സ്പുട്‌നിക്.

ജൂൺ മാസത്തിൽ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളിൽ മൊത്തം 1.8 കോടി ഡോസുകൾ എത്തിക്കാൻ സാധിക്കുമെന്നാണ് വാക്സിൻ വികസിപ്പിച്ച ഗമലേയ റിസർച്ച് സെന്റർ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ രണ്ടു ബാച്ചുകളായി 210,000 ഡോസുകളാണ് ഇന്ത്യയിൽ എത്തിയത്. ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിൻ ഹൈദരാബാദിൽ എത്തുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതുപ്രകാരം പ്രതീക്ഷിച്ച ഡോസുകളിൽ ബാക്കിയുള്ള ഡോസുകൾ തിങ്കളാഴ്ച രാത്രിയോടെ എത്തുമെന്ന് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്സിനുകളേക്കാൾ കാര്യക്ഷമത കൂടുതലാണ് സ്പുട്നിക്കിന്. ഫൈസർ, മൊഡേണ വാക്സിനുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാര്യക്ഷമതയുള്ള വാക്സിനാണ് സ്പുട്നിക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP