Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പോർട്സ് ക്വാട്ടയിൽ ഹോസ്റ്റൽ നൽകിയില്ല; പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി വച്ച് വനിതാ കായികതാരം ആത്മഹത്യ ചെയ്തു; പെൺകുട്ടികൾ മാനം കാത്ത ഒളിമ്പിക്‌സ് വിജയത്തിന് പിന്നാലെ ഒരു ദുഃഖവാർത്ത

സ്പോർട്സ് ക്വാട്ടയിൽ ഹോസ്റ്റൽ നൽകിയില്ല; പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി വച്ച് വനിതാ കായികതാരം ആത്മഹത്യ ചെയ്തു; പെൺകുട്ടികൾ മാനം കാത്ത ഒളിമ്പിക്‌സ് വിജയത്തിന് പിന്നാലെ ഒരു ദുഃഖവാർത്ത

പട്യാല: റിയോ ഒളിമ്പിക്‌സിൽ പെൺകുട്ടികൾ 130 കോടി ജനതയുടെ മാനം കാത്തത് രണ്ട് പെൺകുട്ടികളാണ്. പി വി സിന്ധുവും സാക്ഷി മാലിക്കും രാജ്യത്തിന്റെ അഭിമാനമായപ്പോൾ തന്നെ കായിക ഇന്ത്യയെ നടുക്കി മറ്റൊരു സംഭവം. സൗജന്യ ഹോസ്റ്റൽ സേവനം അധികൃതർ നിഷേധിച്ചതിനെ തുടർന്ന് ദേശീയ ഹാൻഡ്‌ബോൾ താരം ആത്മഹത്യ ചെയ്തതാണ് രാജ്യത്തെ ഞെട്ടിച്ചത്. പാട്യാല ജനറൽ ശിവ്‌ദേവ് സിങ് ദിവാൻ ഗുർബച്ചൻ സിങ് കോളെജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയായ പൂജയാണ്(20) പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ചതിനുശേഷം ആത്മഹത്യ ചെയ്തത്. പഞ്ചാബ് ഹാൻഡ്‌ബോൾ ടീമിന്റെ ഭാഗമായ പൂജ 2011-12ലെ ദേശീയ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്.

പൂജയുടെ മുറിയിൽ നിന്നും നാലുപേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പൂജ കത്തെഴുതിയത്. തന്റെ പ്രശ്‌നങ്ങൾ വിവരിച്ചു കൊണ്ടുള്ള വിശാലമായ കത്താണ് പൂജ എഴുതിയിരിക്കുന്നത്. കോളെജിലേക്കുള്ള യാത്രാച്ചെലവോ, ഫീസോ അടക്കാൻ തന്റെ മാതാപിതാക്കളുടെ കൈയിൽ പണമില്ല. തന്നെപ്പോലെ ദരിദ്രരായ വിദ്യാർത്ഥികൾക്ക് പഠനസൗകര്യങ്ങൾ ലഭിക്കുന്നുണ്ടോ എന്ന കാര്യം പ്രധാനമന്ത്രി ഉറപ്പ് വരുത്തണമെന്നും പൂജ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ കുടുംബത്തെ സഹായിക്കണമെന്നും മാസം 3720 രൂപ ഹോസ്റ്റൽ ബില്ലടക്കാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല തന്റെതെന്നും കത്തിൽ പറയുന്നു.

കോളെജിൽ ചേർന്ന ആദ്യവർഷം പഠനത്തിന്റെയും പരിശീലനത്തിന്റെയും ചെലവുകൾ കോളെജ് അധികൃതർ സൗജന്യമായി നൽകിയിരുന്നു. എന്നാൽ തുടർന്ന് രണ്ടാംവർഷം മുതൽ എല്ലാത്തിനും കോളെജ് അധികൃതർ പണം ഈടാക്കിയിരുന്നെന്നും പച്ചക്കറി കച്ചവടം നടത്തുന്ന തന്നെകൊണ്ട് താങ്ങാവുന്നതിലും അധികമായിരുന്നു ചെലവെന്നും പൂജയുടെ അച്ഛൻ പറഞ്ഞു.

ഹാൻഡ്‌ബോൾ മത്സരത്തിൽ കോളെജിന് മെഡൽ നേടാൻ സാധിച്ചിരുന്നില്ല. തുടർന്ന് കോളെജിലെ കായികപരിശീലകന് തന്നോട് വിരോധം തോന്നിയിരുന്നെന്നും അദ്ദേഹമാണ് ഹോസ്റ്റൽ പ്രവേശനം നിഷേധിച്ചതിന് പിന്നിലുള്ളവരിൽ ഒരാളെന്നും പൂജ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പാട്യാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP