Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിയുടെ എസ്‌പിജി സുരക്ഷക്ക് ബജറ്റിൽ 600 കോടി രൂപ വകയിരുത്തി; കഴിഞ്ഞ ബജറ്റിലേക്കാൾ 60 കോടി രൂപയുടെ വർദ്ധനവ്; രാജ്യത്ത് എസ്‌പി.ജി സുരക്ഷയുള്ള ഏക വ്യക്തി പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ എസ്‌പിജി സുരക്ഷക്ക് ബജറ്റിൽ 600 കോടി രൂപ വകയിരുത്തി; കഴിഞ്ഞ ബജറ്റിലേക്കാൾ 60 കോടി രൂപയുടെ വർദ്ധനവ്; രാജ്യത്ത് എസ്‌പി.ജി സുരക്ഷയുള്ള ഏക വ്യക്തി പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്‌പി.ജി (സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സുരക്ഷക്കായി കേന്ദ്ര ബജറ്റിൽ അധിക തുക വകയിരുത്തി. കേന്ദ്ര ബജറ്റിൽ ഏകദേശം 600 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുക. 3000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുള്ള സംഘമാണ് എസ്‌പി.ജി. രാജ്യത്ത് നിലവിൽ പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്‌പി.ജി വിഭാഗം സുരക്ഷ നൽകുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 540 കോടിയായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷക്ക് നീക്കിവെച്ചത്.

നേരത്തെ മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും എസ്‌പി.ജി സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ, പിന്നീട് ഇത് ഒഴിവാക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുള്ള എസ്‌പി.ജി സുരക്ഷ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സർക്കാർ പിൻവലിച്ചത്. എസ്‌പി.ജി സുരക്ഷ പ്രോട്ടോകോൾ ഗാന്ധി കുടുംബാംഗങ്ങൾ നിരന്തരം ലംഘിക്കുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ എസ്‌പി.ജി സുരക്ഷ കഴിഞ്ഞ ആഗസ്റ്റിൽ പിൻവലിച്ചിരുന്നു.

1985ൽ ഇന്ദിരാ ഗാന്ധി വധത്തിന് ശേഷമാണ് പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകുക ലക്ഷ്യമിട്ട് എസ്‌പി.ജി രൂപീകരിച്ചത്. പിന്നീട് മുൻ പ്രധാനമന്ത്രിമാർക്കും എസ്‌പി.ജി സുരക്ഷയൊരുക്കി. കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങൾക്കും മാത്രമായി എസ്‌പി.ജി സുരക്ഷ പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP