Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിൽ കഴിയുന്ന ഗായകന്റെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും തൃപ്തികരം; സ്ഥിതി മോശമാക്കുന്നത് പ്രമേഹസംബന്ധമായ പ്രശ്‌നങ്ങൾ; ചെന്നൈ എംജിഎം ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ അറിയിപ്പ്

എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിൽ കഴിയുന്ന ഗായകന്റെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും തൃപ്തികരം; സ്ഥിതി മോശമാക്കുന്നത് പ്രമേഹസംബന്ധമായ പ്രശ്‌നങ്ങൾ; ചെന്നൈ എംജിഎം ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ അറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോവിഡ് ബാധിച്ച ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായം തുടരുകയാണ്. ഹൃദയമിടിപ്പും രക്തസമ്മർദവും തൃപ്തികരമാണെന്നും എംജിഎം ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്‌പിബിയുടെ ആരോഗ്യ നില പിന്നീട് ഗുരുതരമാകുകയായിരുന്നു. നെഞ്ച് വേദനയും ശ്വാസതടവും രൂക്ഷമായതോടെ വിദഗ്ധ മോദിക്കൽ സംഘത്തിന്റെ നിർദ്ദേശപ്രകാരം ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്റർ സഹായത്തോടെയാണ് നിലവിൽ കഴിയുന്നത്. പ്ലാസ്മ ചികിത്സയോട് നേരിയ പ്രതികരണമുണ്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. പ്രമേഹസംബന്ധമായ പ്രശ്‌നങ്ങൾ കൂടി അലട്ടുന്നതാണ് സ്ഥിതി മോശമാക്കുന്നത്.

എസ്‌പി ബാലസുബ്രഹ്മണ്യത്തിൻന്റെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയിലാണ് സംഗീത ലോകം. ഭാരതിരാജ, ഇളയരാജ, എആർ റഹ്മാൻ , രജനീകാന്ത് , കമൽഹാസൻ എന്നിവർ നാളെ വൈകിട്ട് ആറ് മണിക്ക് ചെന്നൈയിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങ് നടത്തും. എല്ലാവരും എസ്‌പിബിയുടെ തിരിച്ചുവരവിനായി പ്രാർത്ഥിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP