Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

വിലകൂട്ടുകയല്ല, അമിത നികുതിയിലൂടെ സമാഹരിച്ച പണം ജനങ്ങൾക്കായി ചെലവിടുകയാണ് വേണ്ടത്; തുടർച്ചയായി പത്താം ദിവസവും പെട്രോളിയം വില വർദ്ധിപ്പിച്ചതിൽ മോദിക്ക് സോണിയ ഗാന്ധിയുടെ കത്ത്

വിലകൂട്ടുകയല്ല, അമിത നികുതിയിലൂടെ സമാഹരിച്ച പണം ജനങ്ങൾക്കായി ചെലവിടുകയാണ് വേണ്ടത്; തുടർച്ചയായി പത്താം ദിവസവും പെട്രോളിയം വില വർദ്ധിപ്പിച്ചതിൽ മോദിക്ക് സോണിയ ഗാന്ധിയുടെ കത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഭീഷണി നിലനിൽക്കവേ തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യം ഇതുവരെ ഇല്ലാത്തതരത്തിലൂള്ള ആരോഗ്യ - സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ, തുടർച്ചയായി പത്താം ദിവസവും പെട്രോളിയം ഉത്പന്നങ്ങൾക്ക് വിലകൂട്ടിയതിനെ സോണിയ വിമർശിച്ചു. പെട്രോളിയം ഉത്പന്നങ്ങൾക്ക് വിലക്കൂട്ടിയ നടപടി പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോഴുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം ജനങ്ങളുടെ പ്രശ്നങ്ങളോടുള്ള നിർവകാരമപരമായ സമീപനമാണ്. മാർച്ച് മാസം മുതൽ അന്താരാഷ്ട്ര വിപണിയിൽ വിലകുറയുമ്പോഴും സർക്കാർ നികുതി വർധിപ്പിച്ചുകൊണ്ടെയിരിക്കകായണ്. ദശലക്ഷകണക്കിന് ആളുകൾക്ക് തൊഴിലും ജീവിതമാർഗങ്ങളും നഷ്ടമാകുമ്പോഴാണ് സർക്കാർ പെട്രോളിയം ഉത്പ്പന്നങ്ങൾക്ക് വില വർധിപ്പിച്ചുകൊണ്ടെയിരിക്കുന്നത്. ഇത് എല്ലാ വിഭാഗം ആളുകളുടെയടും ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കയാണ്. ദുരിതത്തിലായ ജനങ്ങളിൽനിന്നും ലാഭം ഉണ്ടാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും സോണിയാ ഗാന്ധി ആരോപിച്ചു.

2,60,000 കോടി രൂപയുടെ അധികവരുമാനം പെട്രോളിനും ഡീസലിനുമുള്ള നികുതി വർധനയിലൂടെ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങൾ കടുത്ത ദുരതത്തിലായിരിക്കുമ്പോഴുള്ള ഈ നീക്കം സർക്കാർ പിൻവലിക്കുകയാണ് വേണ്ടത്. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞയാഴ്ച മാത്രം ഒമ്പത് ശതമാനമാണ് പെട്രോളിയം ഉത്പന്നങ്ങൾക്ക് വില കുറഞ്ഞത്. വില വർധിപ്പിക്കുന്നതിന് പകരം, സർക്കാർ ഇത്രനാൾ അമിത നികുതിയിലൂടെ സമാഹരിച്ച പണം ചിലവഴിക്കേണ്ട അവസരമാണിപ്പോൾ. കഴിഞ്ഞ ആറ് വർഷത്തിനിടെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ കുറവുണ്ടായിട്ടും അധിക നികുതി വഴി സർക്കാർ വൻ തുകയാണ് സമാഹരിച്ചിട്ടുള്ളത്.

പെട്രോളിന്റെ എക്സൈസ് നികുതിയിൽ 258 ശതമാനവും ഡീസലിന്റെ നികുതിയിൽ 820 ശതമാനത്തിന്റെയും വർധനയാണുണ്ടായത്. 18,00,000 കോടി രൂപയാണ് ഇതുവഴി കേന്ദ്ര സർക്കാരിന് സമാഹരിക്കാൻ കഴിഞ്ഞത്. എപ്പോഴെങ്കിലും ഈ പണം ചെലവഴിക്കാനുള്ള അവസരമുണ്ടെങ്കിൽ അത് ഇപ്പോഴാണെന്നും സോണിയാഗാന്ധി പ്രധാനമന്ത്രിക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങൾക്കുണ്ടായ വിലക്കുറവിന്റെ ഗുണം സാധാരണ ജനങ്ങൾക്ക് കിട്ടുന്ന തരത്തിൽ വില വർധന പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പെട്രോളിന് 47 പൈസയും ഡീസലിന് 57 പൈസയുമാണ് വില വർധനയുടെ തുടർച്ചയായ 10-ാം ദിവസം വർധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP