Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് സോണിയാ ഗാന്ധി; യോഗം വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴി; 17 പ്രതിപക്ഷ കക്ഷികൾ യോഗത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ കുടിയേറ്റ തൊഴിലാളി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴിയാകും യോഗം ചേരുക. 17 പ്രതിപക്ഷ കക്ഷികൾ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളാണ് പ്രതിപക്ഷം ചർച്ച ചെയ്യുക. ലോക്ക്ഡൗണിന്റെ മറവിൽ ചില സംസ്ഥാനങ്ങൾ തൊഴിൽ നിയമത്തിൽ അയവ് വരുത്തുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. തൊഴിലുടമകൾക്ക് അനുകൂലമായി തൊഴിൽ നിയമത്തിൽ വെള്ളം ചേർക്കാനാണ് ചില സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയും പ്രധാന ചർച്ചാവിഷയമാകും. നിക്ഷേപകരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഗുജറാത്ത്, ഉത്തർപ്രദേശ് സർക്കാറുകൾ തൊഴിൽ നിയമത്തിൽ മാറ്റം വരുത്തുന്നത്. തൊഴിൽ നിയമത്തിൽ വെള്ളം ചേർക്കുന്നതിനെതിരെ സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസും രംഗത്തെത്തിയിരുന്നു.

കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ച് കോൺഗ്രസ് നേരത്തെയും ഇടപെട്ടിരുന്നു. തൊഴിലാളികളിൽ നിന്ന് റെയിൽവേ പണം ഈടാക്കിയതിനെ തുടർന്ന് തൊഴിലാളികൾക്ക് യാത്രാക്കൂലി നൽകാൻ സോണിയാ ഗാന്ധി പിസിസികളോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് റെയിൽവേ ചാർജ്ജ് ഈടാക്കുന്നത് സബ്സിഡിയായി അംഗീകരിച്ചു. ഡൽഹിയിൽ രാഹുൽ ഗാന്ധി തൊഴിലാളികളോട് നേരിട്ട് സംവദിച്ചിരുന്നു. ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ബസ് വിട്ടു നൽകാൻ കോൺഗ്രസ് തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP