Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയിൽ; പതിവ് പരിശോധനകൾക്കാണ് എത്തിയതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയിൽ; പതിവ് പരിശോധനകൾക്കാണ് എത്തിയതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സോണിയാ ​ഗാന്ധിയെ ന്യൂഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കാണ് സോണിയ എത്തിയതെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി ചെയർമാൻ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു.

വൈകീട്ട് ഏഴിനാണ് സോണിയയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് സോണിയ ഈ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിനിടെ, കോൺഗ്രസ് രാജ്യസഭാംഗങ്ങളുടെ യോഗം വ്യാഴാഴ്ച സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അടക്കമുള്ളവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP