Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈന എങ്ങനെ ഇന്ത്യൻ പ്രദേശം കൈയേറി; 20 സൈനികർ വീരമൃത്യവരിച്ചതെന്തിന്? എത്ര സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്; പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് സോണിയാ ഗാന്ധി

ചൈന എങ്ങനെ ഇന്ത്യൻ പ്രദേശം കൈയേറി; 20 സൈനികർ വീരമൃത്യവരിച്ചതെന്തിന്? എത്ര സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്; പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് സോണിയാ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന് എങ്ങനെ 20 സൈനികരെ നഷ്ടമായതെന്ന് മോദി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. എങ്ങനെയാണ് ഇന്ത്യൻ അധിനിവേശപ്രദേശം ചൈനയുടെ ഭാഗമായതെന്ന് മോദി വിശദീകരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ത്യൻ അധീനതയിലുള്ള സ്ഥലം ചൈന കൈവശപ്പെടുത്തിയത് എങ്ങനെയാണ്? 20സൈനികർ വീരമൃത്യവരിച്ചതെന്തിന്? എത്രസൈനികർക്ക് പരിക്കേറ്റിട്ടുണ്ട്? എത്ര സൈനികരെ കണാതായിട്ടുണ്ട് സോണിയ ഗാന്ധി ചോദിച്ചു. കോൺഗ്രസ് രാജ്യത്തിനും സൈന്യത്തിനും ഒപ്പമാണ്. വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും സോണിയ ഗാന്ധി പറഞ്ഞു. 20 ജവാന്മാരുടെ വീരത്യാഗം രാജ്യത്തിന്റെ മനസാക്ഷിയെ ഇളക്കിമറിച്ചു. ഈ വേദനയെ അതിജീവിക്കാനുള്ള കരുത്ത് ഇവരുടെ കുടംബങ്ങൾക്ക് ഉണ്ടാകട്ടെയെന്നും സോണിയ പറഞ്ഞു.

ലഡാക്ക് അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വ്യർഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'നമ്മെ സംബന്ധിച്ച് രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ പ്രകോപിപ്പിച്ചാൽ ഉചിതമായ മറുപടി നൽകാൻ ഇന്ത്യ പ്രാപ്തമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP