Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവർത്തക സമിതി യോഗത്തിൽ ഉൾപ്പെടെ ഇനി മൊബൈലുമായി പ്രവേശനമില്ല; കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം യോഗ തീരുമാനങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്

പ്രവർത്തക സമിതി യോഗത്തിൽ ഉൾപ്പെടെ ഇനി മൊബൈലുമായി പ്രവേശനമില്ല; കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം യോഗ തീരുമാനങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: യോഗങ്ങളിൽ ചർച്ചചെയ്യുന്ന കാര്യങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കോൺഗ്രസിന്റെ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുന്ന നേതാക്കന്മാർക്ക് മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തി. വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതു സംബന്ധിച്ച വെളിപ്പെടുത്തലുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് മീറ്റിംഗുകളിൽ ഫോണുമായി എത്തുന്നതിന് സോണിയാഗാന്ധി വിലക്ക് ഏർപ്പെടുത്തിയത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗങ്ങളിലടക്കം ഭാവിയിൽ നേതാക്കൾ മൊബൈൽ ഫോണുകളുമായി എത്തുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നവരുടെയും പോഷക സംഘടനാ നേതാക്കളുടെയും യോഗം സോണിയ ശനിയാഴ്ച വിളിച്ചു ചേർത്തിരുന്നു. നവംബർ അഞ്ച് മുതൽ 15 വരെ കോൺഗ്രസ് സംഘടിപ്പിക്കാനൊരുങ്ങുന്ന പത്ത് ദിവസത്തെ പ്രക്ഷോഭ പരിപാടികൾക്ക് മുന്നോടിയായാണ് യോഗം ചേർന്നത്. സാമ്പത്തിക മാന്ദ്യം, ആർ.സി.ഇ.പി കരാർ, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്. ഈ യോഗത്തിലടക്കം മുതിർന്ന നേതാക്കൾ മൊബൈൽ ഫോണുകളുമായാണ് എത്തിയത്. എന്നാൽ ഇനിമുതൽ മീറ്റിംഗുകൾക്ക് എത്തുന്നവർ ഹാളിൽ പ്രവേശിക്കുന്നത് ഫോൺ കയ്യിലില്ലാതെയാണ് എന്ന് നേതൃത്വം ഉറപ്പാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP