Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമം വിവേചനപരവും മതത്തിന്റെ പേരിൽ വിഭജനം പ്രോത്സാഹിപ്പിക്കുന്നതും; പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും സോണിയ കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ

പൗരത്വ ഭേദഗതി നിയമം വിവേചനപരവും മതത്തിന്റെ പേരിൽ വിഭജനം പ്രോത്സാഹിപ്പിക്കുന്നതും; പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും സോണിയ  കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം വിവേചനപരമാണെന്നും ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുന്നതുമാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.വിവേചനപരവും വിഭജനപരവുമാണ് പൗരത്വ ഭേദഗതി നിയമം. നിയമത്തിന്റെ ഗൂഢ ലക്ഷ്യത്തെക്കുറിച്ച് ദേശഭക്തിയും സഹിഷ്ണുതയും മതേതരത്വമുള്ളവരുമായ ഏതൊരാൾക്കും വ്യക്തമാണ്.

യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പടെ ആയിരക്കണക്കിനാളുകളാണ് രാജ്യമെമ്പാടും പ്രതിഷേധ സമരത്തിലുള്ളത്. ചില സംസ്ഥാനങ്ങളിലെ അവസ്ഥ ഭീകരമാണ്. യു.പിയും ഡൽഹിയും പൊലീസ് ഭരണത്തിലായി.യു.പിയിലും ജാമിഅ മില്ലിയ്യ. ജെ.എൻ.യു, ബനാറസ് സർവകലാശാല, അലഹബാദ് സർവകലാശാല, ഡൽഹി സർവകലാശാല, ഗുജറാത്ത് സർവകലാശാല, ബംഗളൂരു ഐ.ഐ.ടി തുടങ്ങിയ കേന്ദ്രങ്ങളിലും നടന്ന പൊലീസ് അതിക്രമം ഞെട്ടിക്കുന്നതാണ്.പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും സോണിയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP