Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിതാവിനെ കൊലപ്പെടുത്തിയ ശേഷം കൊത്തിനുറുക്കി സൂക്ഷിച്ചത് ഏഴ് ബക്കറ്റുകളിലായി; സംഭവം പുറംലോകം അറിഞ്ഞത് വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ; എൺപത് വയസുള്ള പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കിഷനെ തേടി പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ശേഷം കൊത്തിനുറുക്കി സൂക്ഷിച്ചത് ഏഴ് ബക്കറ്റുകളിലായി; സംഭവം പുറംലോകം അറിഞ്ഞത് വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ; എൺപത് വയസുള്ള പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കിഷനെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ പിതാവിനെ കൊത്തിനുറുക്കി സൂക്ഷിച്ചത് ഏഴ് ബക്കറ്റുകളിൽ. തെലങ്കാനയിലെ മാൽക്കജ്ഗിരി ഏരിയയിലെ കൃഷ്ണഹാർ കോളനിയിൽ ഞായറാഴ്ചയാണ് സംഭവം. എൺപതുകാരനായ പിതാവിനെയാണ് മകൻ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കിയത്. പിന്നീട് ശശീരഭാഗങ്ങൾ ഇയാൾ ബക്കറ്റുകളിൽ നിറച്ചുവെച്ചു. 

റെയിൽവേയിൽ നിന്ന് വിരമിച്ച എസ്. മാരുതി കിഷൻ എന്നയാളെയാണ് മകൻ കിഷൻ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾ തൊഴിൽ രഹിതനാണ്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അച്ഛനും മകനും ഇടയിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഇരുവരും വഴക്കിടുന്നത് പതിവായിരുന്നെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ബക്കറ്റുകളിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയ പൊലീസ് മാരുതിയുടെ ഭാര്യയെയും സഹോദരിയെയും ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന് പിന്നിൽ കിഷനാണെന്ന് വ്യക്തമായത്. സംഭവശേഷം ഇയാൾ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP