Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉറിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രി; വീണ്ടും ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും; പറയുന്നതിനേക്കാൾ ചെയ്തു കാണിക്കുന്നതിനാണ് ഞാൻ പ്രധാന്യം നൽകുന്നതെന്നും മനോഹർ പരീക്കർ

ഉറിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രി; വീണ്ടും ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും; പറയുന്നതിനേക്കാൾ ചെയ്തു കാണിക്കുന്നതിനാണ് ഞാൻ പ്രധാന്യം നൽകുന്നതെന്നും മനോഹർ പരീക്കർ

ന്യൂഡൽഹി: ചില കാര്യങ്ങളിൽ വീഴ്ചയുണ്ടായതുകൊണ്ടാണ് ഉറിയിൽ ഭീകരാക്രമണം സംഭവിക്കാൻ ഇടയായതെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. 18 സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്കറുടെ പ്രതികരണം. അവിടെ ചില കാര്യങ്ങളിൽ തെറ്റുണ്്ടായി. ഇത് അതിവൈകാരികമായ ഒരു പ്രശ്‌നമാണ്. ഒരു പിഴവുമില്ലാത്തതിലാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് വീണ്ടും ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും. പറയുന്നതിനേക്കാൾ ചെയ്തു കാണിക്കുന്നതിനാണ് ഞാൻ പ്രധാന്യം നൽകുന്നത്.

സുരക്ഷാ വീഴ്ചയുമുണ്ടായില്ല എന്ന് തന്നെ വിശ്വസിക്കാനാണ് ആഗ്രഹം പരീക്കർ പറഞ്ഞു. ഉറി ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടാതെ പോകരുതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന കേവലമൊരു പ്രസ്താവനയായി മാത്രം ഒതുങ്ങില്ലെന്നും ആവശ്യമെങ്കിൽ ഉടനടി തിരിച്ചടി നൽകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും പരീക്കർ പറഞ്ഞു. സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കാം എന്ന് സമ്മതിച്ച പ്രതിരോധമന്ത്രി വൈകാരിക പ്രശ്‌നമായതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP