Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദു എന്ന വാക്കിനോട് ചിലർക്ക് അലർജി; ഇത്തരം കാഴ്ചപ്പാടുള്ളവരെ സഹായിക്കാൻ കഴിയില്ല; മതനിരപേക്ഷത എന്നത് ഒരു വിശ്വാസത്തെ അവഹേളിക്കലോ പ്രീണിപ്പിക്കലോ അല്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

ഹിന്ദു എന്ന വാക്കിനോട് ചിലർക്ക് അലർജി; ഇത്തരം കാഴ്ചപ്പാടുള്ളവരെ സഹായിക്കാൻ കഴിയില്ല; മതനിരപേക്ഷത എന്നത് ഒരു വിശ്വാസത്തെ അവഹേളിക്കലോ പ്രീണിപ്പിക്കലോ അല്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഹിന്ദു എന്ന വാക്കിനോട് ചിലർക്ക് അലർജിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചെന്നൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം. ഇത്തരം കാഴ്ചപ്പാടുള്ളവരെ സഹായിക്കാൻ കഴിയില്ലെന്നും അവർ ശരിയല്ലെന്നും നായിഡു കൂട്ടിച്ചേർത്തു.

ജനങ്ങൾക്കിടയിൽ വേർതിരിവിനായി സൃഷ്ടിച്ചിരിക്കുന്ന മതിലുകൾ തകർക്കാൻ സമയമായിരിക്കുന്നു. സർവധർമ സമഭാവന എന്ന കാഴ്ചപ്പാടാണു നാം പിന്തുടരുന്നത്. അത് ഇന്ത്യക്കാരുടെ രക്തത്തിലുണ്ടെന്നും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും നായിഡു പറഞ്ഞു. മതനിരപേക്ഷത എന്നത് ഒരു വിശ്വാസത്തെ അവഹേളിക്കലോ പ്രീണിപ്പിക്കലോ അല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP