Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

പ്രധാനമന്ത്രിയെ വിശ്വാസമില്ലാത്ത മുസ്ലിംകൾ പാക്കിസ്ഥാനിൽ പോകട്ടെ; വിദ്വേഷ പരാമർശവുമായി ബിജെപി എംഎൽഎ

പ്രധാനമന്ത്രിയെ വിശ്വാസമില്ലാത്ത മുസ്ലിംകൾ പാക്കിസ്ഥാനിൽ പോകട്ടെ; വിദ്വേഷ പരാമർശവുമായി ബിജെപി എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് -19 വാക്സിനെ എതിർക്കുന്നതിന്റെ പേരിൽ മുസ്ലിംകൾക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എം‌എൽ‌എ സംഗീത സോം. “നിർഭാഗ്യവശാൽ ചില മുസ്‌ലിംകൾക്ക് പ്രധാനമന്ത്രിയെയും വിശ്വാസമില്ല. പക്ഷേ ശാസ്ത്രജ്ഞരെ സംശയിക്കുന്നു, അവർക്ക് പാക്കിസ്ഥാനിൽ വിശ്വാസമുണ്ട്, അവർ അങ്ങോട്ട് പൊയ്ക്കൊള്ളട്ടെ ”സോം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിങ്കളാഴ്ച അറസ്റ്റിലായ ആം ആദ്മി പാർട്ടി എം‌എൽ‌എ സോംനാഥ് ഭാരതിക്കെതിരെയും സോം രം​ഗത്തെത്തി. അദ്ദേഹം “കുറച്ച് മാസങ്ങൾ” ജയിലിൽ കഴിഞ്ഞതായും അതിനാൽ ‘ഗുണ്ടകൾ’ ഉപയോഗിക്കുന്ന ഭാഷയാണ് സംസാരിക്കുന്നതെന്നും സോം പറഞ്ഞു. സോംനാഥ് ഭാരതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തെറ്റായ വഴിയിലൂടെയാണ് ന‌ടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ പരാമർശവും പ്രസംഗവും നടത്തിയിട്ടുള്ള ആളാണ് സംഗീത് സോം. മുസഫർ നഗർ കലാപത്തിൽ പ്രതിപ്പട്ടികയിലും സംഗീത് സോമുണ്ട്. 2013 സെപ്റ്റംബറിൽ നടന്ന മുസഫർ നഗർ കലാപത്തിൽ അറുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ ധ്രൂവീകരണത്തിന് കലാപം ഇടയാക്കിയിരുന്നു. ചില യുവാക്കൾക്കിടയിലുണ്ടായ സംഘർഷം പിന്നീട് കലാപമായി മാറുകയായിരുന്നു.

അതേസമയം കേന്ദ്രസർക്കാർ കോവിഡ് വാക്‌സിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി നേതാക്കൾ ഇത് ബിജെപി വാക്‌സിനാണെന്നും സ്വീകരിക്കില്ലെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP