Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക് അതിർത്തിയിൽ പോരാട്ടം തുടരുന്നു; പാക്കിസ്ഥാൻ സൈനികർ കൊന്ന ഇന്ത്യൻ സൈനികന്റെ മൃതദേഹം വികൃതമാക്കി; തിരിച്ചടി രൂക്ഷമാക്കി ബിഎസ്എഫും; കാശ്മീർ ഒപ്പം നിർത്താൻ കാൽനൂറ്റാണ്ടായി ബലി നൽകിയത് 5500 ഇന്ത്യൻ ജവാന്മാരുടെ ജീവനുകൾ

പാക് അതിർത്തിയിൽ പോരാട്ടം തുടരുന്നു; പാക്കിസ്ഥാൻ സൈനികർ കൊന്ന ഇന്ത്യൻ സൈനികന്റെ മൃതദേഹം വികൃതമാക്കി; തിരിച്ചടി രൂക്ഷമാക്കി ബിഎസ്എഫും; കാശ്മീർ ഒപ്പം നിർത്താൻ കാൽനൂറ്റാണ്ടായി ബലി നൽകിയത് 5500 ഇന്ത്യൻ ജവാന്മാരുടെ ജീവനുകൾ

ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യാ-പാക് വെടിയുതിർക്കൽ ഇപ്പോഴും തുടരുന്നു. പ്രകോപനവുമായെത്തിയ പാക്കിസ്ഥാനാണ് ഇന്നലെ രാവിലെയോടെ വെടിയുതിർക്കൽ തുടർന്നത്. ഇന്ത്യൻ സൈനികന് കൊല്ലപ്പെട്ടതോടെ ഇന്ത്യ തിരിച്ചടിയും തുടർന്നു. 15 പാക് റെഞ്ചേഴ്‌സ് കൊല്ലപ്പെടുകയും ചെയ്തു. അതിന് ശേഷം പോരാട്ടം അതിരൂക്ഷമായി തുടരുകയാണ്. നിയന്ത്രണരേഖയിൽ ഏറ്റുമുട്ടലിനിടെ ഒരു ഇന്ത്യൻ സൈനികനെ കൊല്ലപ്പെടുത്തിയ തീവ്രവാദികൾ ജവാന്റെ മൃതദേഹം വികൃതമാക്കിയ ശേഷം രക്ഷപ്പെട്ടു. രൗജരി, സാമ്പ, അബ്ദുള്ളില്ല,ആർഎസ് പുര എന്നീ മേഖലകളിൽ വെടിനിർത്തൽ ലംഘിച്ച പാക്കിസ്ഥാൻ സൈന്യം, വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ നൗഷര,സുദ്രബാനി, പല്ലൻവല്ല എന്നിവിടങ്ങളിൽ രൂക്ഷമായ ഷെല്ലാക്രമണമാണ് നടത്തുന്നത്.

പാക് അധിനിവേശകാശ്മീരിൽ നിന്ന് വന്ന തീവ്രവാദികളാണ് ഇന്ത്യൻ ജവാനെ കൊന്ന് മൃതദേഹം വികൃതമാക്കിയതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ജവാനെ കൊന്ന തീവ്രവാദികൾ മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയ ശേഷമാണ് തിരിച്ചു പോയത്, പാക് സൈന്യം നടത്തിയ വെടിവെപ്പിന്റെ മറവിലാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 15 പാക് പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്ന നിലയിലാണ് പാക് സൈന്യത്തിന്റെ പിന്തുണയോടെ തീവ്രവാദികൾ ഈ ക്രൂരകൃത്യം ചെയ്തതെന്നും, ഇക്കാര്യത്തിൽ ഉചിതമായ മറുപടി ഇന്ത്യൻ സൈന്യം നൽകുമെന്നും സൈനികവക്താവ് പറഞ്ഞു.

അതിനിടെ കഴിഞ്ഞ 25 വർഷത്തിനിടെ ജമ്മുകശ്മീരിൽ ജോലിക്കിടെ കൊല്ലപ്പെട്ടത് 5500ലധികം സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന കണക്കും പുറത്തുവന്നു. ജമ്മുകശ്മീർ പൊലീസിലെയും കേന്ദ്ര സുരക്ഷാ സേനകളിലെയും ഉദ്യോഗസ്ഥരാണിവർ. ജമ്മുകശ്മീർ പൊലീസിലെ 1595 പേരും കേന്ദ്രസുരക്ഷാ സേനകളിലെ 4016 പേരുമാണ് ഇക്കാലയളവിൽ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. പൊലീസുകാർ മുതൽ ഓഫീസർമാർ വരെയുള്ളവർ ഇതിൽ ഉൾപ്പെടുമെന്ന് ജമ്മുകശ്മീർ പൊലീസ് ഡയറക്ടർ ജനറൽ കെ. രാജേന്ദ്ര കുമാർ പറഞ്ഞു. കുപ്‌വാര ജില്ലയിലെ മാച്ചിൽ സെക്ടറിലാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികൻ മരിച്ചത്. വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം ഭീകരർ അംഗഭംഗപ്പെടുത്തുകയും ചെയ്തത്. രണ്ടു ദിവസത്തിനിടെ പാക്ക് വെടിവയ്പിൽ വീരമൃത്യു വരിക്കുന്ന രണ്ടാമത്തെ സൈനികനാണിത്. കശ്മീരിലെ താങ്ധാർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം തടയുന്നതിനിടെ മറ്റൊരു സൈനികൻ ഇന്നലെ വീരമൃത്യു വരിച്ചിരുന്നു.

അതിനിടെ, സംഘർഷം വീണ്ടും രൂക്ഷമായ കശ്മീരിലെ പുൽവാമ ജില്ലയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ ഭീകരർ ഒരു സ്ത്രീയെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ബീബ യൂസഫ് (50) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് തക്ക തിരിച്ചടി നൽകി അവരുടെ 15 സൈനികരെ വധിച്ചെന്ന ഇന്ത്യൻ അതിർത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) വാദം ഖണ്ഡിച്ച് പാക്കിസ്ഥാൻ രംഗത്തെത്തി. അതിർത്തിയിൽ കാവൽ നിൽക്കുന്ന പാക്കിസ്ഥാൻ സൈനികരെ വധിച്ചെന്ന ബിഎസ്എഫിന്റെ അവകാശവാദം അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണെന്ന് പാക്കിസ്ഥാനിലെ ഇന്റർസർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്‌പിആർ) പ്രസ്താവനയിൽ വ്യക്തമാക്കി.

അതിർത്തിയിലെ ഇന്ത്യൻ സൈനികരുടെ ജീവനഷ്ടം മറയ്ക്കുന്നതിനും കശ്മീർ പ്രശ്‌നത്തിൽനിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യ ഇത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. നേരത്തെ, പാക്ക് ആക്രമണങ്ങൾക്ക് മറുപടിയെന്ന നിലയിൽ ബിഎസ്എഫ് നൽകിയ തിരിച്ചടിയിൽ 15 പാക്ക് റേഞ്ചേഴ്‌സ് ഭടന്മാർ കൊല്ലപ്പെട്ടെന്നാണ് ബിഎസ്എഫ് എഡിജി അരുൺ കുമാർ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP