Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ ഡ്രോപ്‌സ് മുതൽ വേദനസംഹാരി വരെ; ജൈവവളം മുതൽ ശുചീകരണ ഉൽപ്പന്നങ്ങൾ വരെ; സോപ്പും ടൂത്ത് പേസ്റ്റും പോലും നിർമ്മിച്ചിരിക്കുന്നത് ഗോമൂത്രവും ചാണകവും ഉപയോഗിച്ച്; ഇത്തവണത്തെ മാഘമേള വ്യത്യസ്തമാകുന്നത് ഇങ്ങനെ

ഐ ഡ്രോപ്‌സ് മുതൽ വേദനസംഹാരി വരെ; ജൈവവളം മുതൽ ശുചീകരണ ഉൽപ്പന്നങ്ങൾ വരെ; സോപ്പും ടൂത്ത് പേസ്റ്റും പോലും നിർമ്മിച്ചിരിക്കുന്നത് ഗോമൂത്രവും ചാണകവും ഉപയോഗിച്ച്; ഇത്തവണത്തെ മാഘമേള വ്യത്യസ്തമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ എല്ലാവർഷവും നടക്കുന്ന മാഘമേളക്ക് ഇത്തവണ പ്രത്യേകതകൾ ഏറെയാണ്. ഗോമൂത്രത്തിൽനിന്നും ചാണകത്തിൽനിന്നും നിർമ്മിച്ച സോപ്പ്, ടൂത്ത് പേസ്റ്റ്, റൂം ഫ്രഷ്നഴ്സ്, സാമ്പ്രാണിത്തിരികൾ, ഐ ഡ്രോപ്സ് തുടങ്ങിയവയാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കാൺപൂരിലെ ബിഠൂരിൽ പ്രവർത്തിക്കുന്ന ഗോശാലയിലാണ് ഈ ഉത്പന്നങ്ങൾ നിർമ്മിച്ചത്. ഐ ഡ്രോപ്പുകൾ കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് ഉദ്പാദകരുടെ അവകാശ വാദം. സോപ്പുകളും ഫെയ്സ് പാക്കുകളും സാമ്പ്രാണിത്തിരികളും നിർമ്മിക്കാൻ ഗോമൂത്രത്തെ കൂടാതെ ചാണകവും ഉപയോഗിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.

എല്ലാ വർഷവും ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് മാഘമേള നടക്കുന്നത്. ഇതാദ്യമായാണ് ഈ ഉത്പന്നങ്ങൾ മാഘമേളയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നതെന്ന് ഗോശാലയുടെ മാനേജർ അഭിഷേക് ബാജ്പേയി പറഞ്ഞു. എന്നാൽ, ഇവയിൽ ചിലതൊക്കെ 2013ലെയും 2019ലെയും കുംഭമേളകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നതായും ബാജ്പേയി കൂട്ടിച്ചേർത്തു.

ഞങ്ങളുടെ ഉത്പന്നങ്ങളിൽ ജൈവ വളങ്ങൾ മുതൽ വീട് ശുചിയാക്കാനുള്ള ഉത്പന്നങ്ങളും ഐ ഡ്രോപ്സ് മുതൽ വേദന സംഹാരികൾ വരെയുമുണ്ട്. ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഔഷധഗുണങ്ങളിൽ വിശ്വസിക്കുന്ന ഒരുപാടു പേർ ഞങ്ങളുടെ സ്റ്റാളുകൾ സന്ദർശിക്കാറുണ്ട്. നിലവിൽ രാജ്യമെമ്പാടുമുള്ള ആർഎസ്എസ്.- വി.എച്ച്.പി. ക്യാമ്പുകളിൽ ഇവ ലഭ്യമാണ്. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്- അഭിഷേക് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP