Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റീൽസ് എടുക്കുന്നവർക്കു മുൻപിൽ പോസ് ചെയ്യാനായി പാമ്പിനെ കഴുത്തിലിട്ടയാൾക്ക് ദാരുണാന്ത്യം; പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത് ബജ്രംഗി സാധു എന്ന അമ്പത്തിയഞ്ചുകാരൻ

റീൽസ് എടുക്കുന്നവർക്കു മുൻപിൽ പോസ് ചെയ്യാനായി പാമ്പിനെ കഴുത്തിലിട്ടയാൾക്ക് ദാരുണാന്ത്യം; പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത് ബജ്രംഗി സാധു എന്ന അമ്പത്തിയഞ്ചുകാരൻ

സ്വന്തം ലേഖകൻ

കാൺപൂർ: സമൂഹമാധ്യമങ്ങളിൽ റീൽ ചെയ്യുന്നവരുടെ ആവശ്യം കേട്ട് പാമ്പിനെ കഴുത്തിലണിഞ്ഞയാൾക്ക് ദാരുണാന്ത്യം. ഉന്നാവോ ജില്ലയിലെ ഔറസ് പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബജ്രംഗി സാധു എന്ന അമ്പത്തിയഞ്ചുകാരൻ പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത്. ഔറ പ്രദേശത്തെ ഭാവ്‌ന ഖേര ഗ്രാമത്തിൽ താമസിക്കുന്ന ഇയാൾ കൈവണ്ടിയിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽപ്പന നടത്തിയാണ് ജീവിക്കുന്നത്.

ഈ പ്രദേശത്ത് പഞ്ചർ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന സുബേദാറിന്റെ കടയിൽ കയറിയ പാമ്പാണ് സാധുവിനെ കടിച്ചത്.കടയിൽ കയറിയ പാമ്പിനെ സുബേദാർ തല്ലിക്കൊല്ലാൻ ശ്രമിച്ചപ്പോൾ അവിടെ എത്തിയ ബജ്രംഗി ഇയാളെ തടയുകയും, പാമ്പിനെ കൊല്ലുന്നത് പാപം ക്ഷണിച്ചുവരുത്തുമെന്ന് പറഞ്ഞുകൊണ്ട് പാമ്പിനെ പിടികൂടി പെട്ടിയിലാക്കി കടയിൽ നിന്ന് പുറത്തെത്തിച്ചു.

ഈ സമയം സുബേദാറിന്റെ കടയിൽ പാമ്പ് കുടുങ്ങിയതറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ പാമ്പിനെ കാണാൻ താത്പര്യം പ്രകടിപ്പിച്ചു. തുടർന്ന് ബജ്രംഗി പെട്ടി തുറന്ന് പ്രദർശനം ആരംഭിച്ചു. റീൽ നിർമ്മിക്കാൻ താൽപ്പര്യമുള്ള ചിലർ ഇയാളോട് പാമ്പിനെ കൈയിൽ പിടിക്കാനും, കഴുത്തിലണിയാനും ആവശ്യപ്പെട്ടു.

പാമ്പിന്റെ വായിൽ മുറുകെ പിടിച്ച് കഴുത്തിൽ ചുറ്റി റീൽ നിർമ്മാതാക്കൾക്ക് പോസ് ചെയ്യുന്നതിനിടെ പെട്ടെന്ന് ബജ്രംഗിയെ പാമ്പ് കടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP