Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിന്റെ വാതിക്കൽ വച്ച് എട്ടടി മൂർഖൻ കടിച്ചു; കോമയിലായ അഞ്ചുവയസുകാരൻ ശരീരം തളർന്ന് മരണത്തെ മുന്നിൽ കണ്ട നിമിഷം; ഏഴ് ദിവസത്തിനുള്ളിൽ തിരിച്ച് കുട്ടി ജീവിതത്തിലേക്ക്; അത്യപൂർവ സംഭവമെന്ന് ഡോക്ടർമാരും  

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: പാമ്പ് കടിച്ചതിനെ തുടർന്ന് കോമയിലായ അഞ്ചു വയസുകാരൻ തിരിച്ച് ജീവിതത്തിലേക്ക്. ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ ചികിത്സയിലാണ് കുട്ടി ജീവിതത്തിലേക്ക് വീണ്ടും പിച്ചവെയ്ക്കുന്നത്. അഞ്ചു വയസുകാരനായ നിഷിത് ഗൗഡയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.

കർണാടകയിലെ ഹസൻ ജില്ലയിൽ ജൂലൈ 26നാണ് സംഭവം. മഴ സമയത്ത് വീടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ തുടങ്ങുന്നതിനിടെ എട്ടടിവീരന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പതുക്കെ കുട്ടി കോമയിലേക്ക് നീങ്ങുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ, അഞ്ചു വയസുകാരനെ ആ ദിവസം തന്നെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛൻ ദിവസക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളിയാണ്.

ശരീരം പൂർണമായി തളർന്ന കുട്ടിയെ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ആന്റി വെനം ചികിത്സയും മരുന്നുകളും കുട്ടിക്ക് നൽകി തുടങ്ങി.എട്ടടിവീരന്റെ വിഷം മാരകമാണ്. ഇത് ഞരമ്പുകളുടെ പ്രവർത്തനത്തെയാണ് കാര്യമായി ബാധിക്കുന്നത്. ഇതാണ് കുട്ടിയുടെ ശരീരം മുഴുവൻ തളർന്നുപോകാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഏഴു ദിവസം കഴിഞ്ഞ് കാര്യങ്ങൾ മാറിമറിയുന്നതാണ് കണ്ടത്.

ഏഴുദിവസം കഴിഞ്ഞപ്പോൾ കുട്ടിക്ക് ബോധം തിരിച്ചുകിട്ടി തുടങ്ങി. അഞ്ചുവയസുകാരന്റെ ശരീരം ചലിക്കാൻ തുടങ്ങി. പക്ഷാഘാതത്തിൽ നിന്ന് കുട്ടി മോചിതനായെന്ന് കുട്ടികളുടെ ഡോക്ടറായ ചേതൻ ജിനിഗെരി പറയുന്നു. ഓഗസ്റ്റ് 10ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ കുട്ടി വീട്ടിൽ വിശ്രമത്തിലാണ്. ആരോഗ്യം പൂർണമായി വീണ്ടെടുക്കുന്നത് വരെ കൃത്രിമ ശ്വാസത്തിന്റെയും മറ്റു ചികിത്സകളുടെയും സഹായത്തോടെയാണ് കുട്ടി വീട്ടിൽ കഴിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP