Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെ പാമ്പു കടിച്ചു; കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തിച്ച് ഭർത്താവ്; ഭാര്യ രക്ഷപ്പെട്ടാൽ മാത്രമെ പാമ്പിനെ തുറന്നുവിടുവെന്ന് ഭർത്താവ്

ഭാര്യയെ പാമ്പു കടിച്ചു; കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തിച്ച് ഭർത്താവ്; ഭാര്യ രക്ഷപ്പെട്ടാൽ മാത്രമെ പാമ്പിനെ തുറന്നുവിടുവെന്ന് ഭർത്താവ്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഭാര്യയെ പാമ്പു കടിച്ചു. കടിച്ച പാമ്പിനെ കുപ്പിയിലാക്കി ഭർത്താവ്. ഈ പാമ്പുമായാണ് പാമ്പു കടിയേറ്റ ഭാര്യയെ യുവാവ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വീടിനുള്ളിൽ നിന്നാണ് യുവതിക്ക് പാമ്പുകടിയേറ്റത്. ഉത്തർപ്രദേശിലെ അഫ്‌സൽ നഗറിൽ മാഖി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ചികിൽസിക്കാൻ എത്തിയ ഡോക്ടർ യുവാവിന്റെ കൈയിലെ പാമ്പിനെ കണ്ട് ഞെട്ടി. പാമ്പിനെ എന്തിനാണ്‌ െകാണ്ടുവന്നതെന്ന ചോദ്യത്തിന് യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചാൽ, ഡോക്ടർക്ക് കാണിച്ച് തരാനാണ് പാമ്പിനെ പിടികൂടി കുപ്പിയിലാക്കി െകാണ്ടുവന്നത്.

രാമേന്ദ്ര യാദവ് എന്ന യുവാവാണ് ഭാര്യയെും അവരെ കടിച്ച പാമ്പിനെയും കൂട്ടി ആശുപത്രിയിൽ എത്തിയത്. കുപ്പിയിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പാമ്പിന്റെ ജീവന് ഒരു അപകടവും സംഭവിക്കില്ലെന്നും യുവാവ് വ്യക്തമാക്കി. ഭാര്യയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷമേ പാമ്പിനെ കാട്ടിൽ തുറന്നുവിടൂ എന്നായിരുന്നു യുവാവിന്റെ നിലപാടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP