Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞങ്ങളുടെ എംപിയെ കാണാനില്ല; സ്മൃതി ഇറാനിയെ കാണാനില്ലെന്ന് അമേഠിയിൽ പോസ്റ്റർ; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബി.ജെപി; എംപിയെന്ന നിലയിൽ സ്മൃതി മണ്ഡലത്തിൽ ലൈവാണെന്നും ബിജെപി വക്താവിന്റെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: അമേഠി എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പറഞ്ഞ് സ്വന്തം മണ്ഡലത്തിൽ പോസ്റ്ററുകൾ. അമേഠിയിലെ 13 സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.2019 ലെ തെരഞ്ഞെടുപ്പിന് ശേഷം രണ്ട് ദിവസങ്ങളിലായി കുറച്ച് സമയം മാത്രമാണ് സ്മൃതി ഇറാനിയെ കണ്ടിട്ടുള്ളതെന്ന് പോസ്റ്ററിൽ പറയുന്നു.

'ഞങ്ങൾ നിങ്ങളുടെ ട്വിറ്ററിലെ അന്ത്യാക്ഷരി മത്സരം കണ്ടിരുന്നു. ചില ആളുകൾക്ക് ഭക്ഷണവും കൊടുത്തിട്ടുണ്ട്. എന്നാൽ ഞങ്ങൾ അമേഠിയിലെ ജനങ്ങൾ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും നിങ്ങളോട് അറിയിക്കാൻ കാത്തിരിക്കുകയാണ്. അമേഠിയിലെ ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് വഴി ഇവിടം നിങ്ങൾക്കൊരു ടൂറിസ്റ്റ് കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്നു', പോസ്റ്ററിലെ വാചകമാണിത്.

പോസ്റ്ററിൽ പ്രത്യേകമായി സംഘടനയുടെ പേരൊന്നും ഉൾപ്പെട്ടിട്ടില്ല. അതേസമയം പോസ്റ്ററിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി വക്താവ് ഗോവിന്ദ് സിങ് പറഞ്ഞു.

എംപിയെന്ന നിലയിൽ മണ്ഡലത്തിലെ പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ടെന്നും മാസ്‌കുകളും സാനിറ്റൈസറുകളും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം സ്മൃതി ഇറാനി എന്ന് അമേഠിയിലെത്തുമെന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വർഷം മെയ്‌ 25 ന് പാർട്ടി പ്രവർത്തകനായ സുരേന്ദ്രസിംഗിന്റെ മരണാനന്തരചടങ്ങുകൾക്കായാണ് സ്മൃതി അവസാനമായി അമേഠിയിലെത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP