Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തിന്റെ നടുവൊടിക്കുന്ന സാമ്പത്തിക മാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയെന്ന് ആർബിഐ; പ്രതികൂലമായി ബാധിച്ചത് വായ്പകൾ എടുക്കുന്നതിലെ കുറവ്; ചെറുകിട വായ്പകകളിൽ 70 ശതമാനത്തിലധികം കുറവ്; നടപ്പ് സാമ്പത്തിക വർഷവും ബാങ്കിങ് മേഖലയിൽ വലിയ പുരോഗതി പ്രതീക്ഷിക്കണ്ടെന്ന് കണക്കുകൾ

രാജ്യത്തിന്റെ നടുവൊടിക്കുന്ന സാമ്പത്തിക മാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയെന്ന് ആർബിഐ; പ്രതികൂലമായി ബാധിച്ചത് വായ്പകൾ എടുക്കുന്നതിലെ കുറവ്; ചെറുകിട വായ്പകകളിൽ 70 ശതമാനത്തിലധികം കുറവ്; നടപ്പ് സാമ്പത്തിക വർഷവും ബാങ്കിങ് മേഖലയിൽ വലിയ പുരോഗതി പ്രതീക്ഷിക്കണ്ടെന്ന് കണക്കുകൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; രാജ്യത്തിന്റെ നടുവൊടിക്കുന്ന സാമ്പത്തിക സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. വായ്പകളെടുക്കുന്നതിൽ വന്ന കുറവ് ബാങ്കിങ് മേഖലയെ പ്രതികൂലമായി ബാധിച്ചു.നടപ്പ് സാമ്പത്തിക വർഷവും ബാങ്കിങ് മേഖലയിൽ വലിയ പുരോഗതി പ്രതീക്ഷിക്കാനാകില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ബാങ്കുകളിലെ ചെറുകിട വായ്പകകളിൽ 70 ശതമാനത്തിലധികം കുറവാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായതെന്നും ആർബിഐ വ്യക്തമാക്കുന്നു.20791 കോടി രൂപയുടെ വായ്പകൾ നൽകിയിരുന്നത് 5623 കോടി രൂപയായി കുറഞ്ഞു. 2017-18 വർഷത്തിൽ 5.2 ശതമാനത്തിന്റെ കുറവുണ്ടായി. 2018-19 വർഷം 68 ശതമാനമാണ് കുറഞ്ഞത്.

ഈ വർഷവും ഉപഭോക്ത വായ്പയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഈ വർഷം 10.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവർത്തനമെന്നും ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നും 14 ാമത് ധനകാര്യ കമ്മീഷൻ അംഗം ഗോവിന്ദ് റാവു വ്യക്തമാക്കുന്നു. സാമ്പത്തികമാന്ദ്യം മറികടക്കാൻ ബാങ്ക് വായ്പകളുടെ പലിശ കുറച്ചും നികുതികൾ കുറച്ചുമുള്ള നടപടികളാണ് കേന്ദ്രം ആലോചിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP