Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ഉന്നാവ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ പീഡന കേസിലെ പ്രതികളുടെ ബന്ധുക്കളെന്ന് ആരോപണം

ഉന്നാവ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ പീഡന കേസിലെ പ്രതികളുടെ ബന്ധുക്കളെന്ന് ആരോപണം

മറുനാടൻ ഡെസ്‌ക്‌

ഉന്നാവ്: കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ട ബലാത്സംഗത്തിനിരയായി വിചാരണയ്ക്കിടെ കൊല്ലപ്പെട്ട 23 കാരിയുടെ സഹോദരന്റെ ആറുവയസ്സുകാരനായ മകനെ പീഡനക്കേസിലെ പ്രതികളുടെ അഞ്ചു ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി.

ബിഹാറിലെ ഗ്രാമത്തിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കാണാതായത്. കുടുംബം നൽകിയ പരാതിയെത്തുടർന്ന് ക്യാപ്റ്റൻ ബാജ്പേയി, സരോജ് ത്രിവേദി, അനിത ത്രിവേദി, സുന്ദര ലോധി, ഹർഷിത് ബാജ്പേയ് എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു.

സംഭവത്തെത്തുടർന്ന് കുടുംബത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി ഉന്നാവ് പൊലീസ് സൂപ്രണ്ട് അറിയിച്ചു. കോൺസ്റ്റബിൾമാരായ നരേന്ദ്ര യാദവ്, അനുജ്, രാജേഷ് കുമാർ എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്. കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പതിന്നാല് സംഘമായാണ് കുട്ടിക്കായി അന്വേഷണം നടക്കുന്നത്. എന്നാൽ ഇതുവരെ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും കിട്ടിയിട്ടില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP