Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

വേദനയെന്ന് എൽകെജി വിദ്യാർത്ഥിനി; വൈദ്യപരിശോധന ലൈംഗികാതിക്രമം നടന്നെന്നു തെളിഞ്ഞു; തെലങ്കാനയിലെ വാറങ്കലിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത് ബന്ധുക്കളായ സ്‌കൂൾ വിദ്യാർത്ഥികൾ

വേദനയെന്ന് എൽകെജി വിദ്യാർത്ഥിനി; വൈദ്യപരിശോധന ലൈംഗികാതിക്രമം നടന്നെന്നു തെളിഞ്ഞു; തെലങ്കാനയിലെ വാറങ്കലിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത് ബന്ധുക്കളായ സ്‌കൂൾ വിദ്യാർത്ഥികൾ

ന്യൂസ് ഡെസ്‌ക്‌

വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ എൽ.കെ.ജി. വിദ്യാർത്ഥിനിയായ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ബന്ധുക്കളായ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ 14 വയസ്സുകാരനെയും ആറാം ക്ലാസ് വിദ്യാർത്ഥിയായ ഒമ്പത് വയസ്സുകാരനെയുമാണ് പൊലീസ് പിടികൂടിയത്.

ഫെബ്രുവരി 24-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളായ കുട്ടികൾ ആറ് വയസ്സുകാരിയുടെ ബന്ധുക്കളാണ്. കഴിഞ്ഞദിവസമാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവദിവസം മൂവരും ഗ്രാമത്തിലെ തോട്ടത്തിലേക്ക് പോയിരുന്നു. ഇവിടെ എത്തിയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആൺകുട്ടികൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു.

സംഭവത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ കുട്ടി തന്റെ സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. മാതാപിതാക്കൾ കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിച്ചതോടെയാണ് ലൈംഗികപീഡനം നടന്നതായി തെളിഞ്ഞത്. തുടർന്ന് കുട്ടി സംഭവിച്ചകാര്യങ്ങൾ മാതാപിതാക്കളോട് തുറന്നുപറഞ്ഞതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

എൽ.കെ.ജി. വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കഴിഞ്ഞദിവസം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നും മാംനൂർ എ.സി.പി. എ.നരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളായ ആൺകുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP