Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറ് വയസുകാരനെ തെരുവുനായ്ക്കുട്ടം വളഞ്ഞിട്ടു കടിച്ചു; ആക്രമണം വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കവെ; ഗുരുതര പരിക്കേറ്റ കൂട്ടി ആശുപത്രിയിൽ

ആറ് വയസുകാരനെ തെരുവുനായ്ക്കുട്ടം വളഞ്ഞിട്ടു കടിച്ചു; ആക്രമണം വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കവെ; ഗുരുതര പരിക്കേറ്റ കൂട്ടി ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ആറ് വയസുകാരനെ അഞ്ച് തെരുവുനായ്ക്കൾ ചേർന്ന് ആക്രമിച്ചു. കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പ്രകാശ് എന്ന കുട്ടിയെ തിരുപ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടുനിന്ന കുട്ടിയെയാണ് അപ്രതീക്ഷിതമായി പരിസരത്തുണ്ടായിരുന്ന തെരുവുനായ്ക്കൂട്ടം കടിച്ചുവലിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പിതാവ് രാമസ്വാമിയാണ് പട്ടികളെ തുരത്തിയത്.

പ്രദേശത്ത് നായ്ക്കൂട്ടത്തിന്റെ ആക്രമണം പതിവാണെന്നും ഇരുചക്ര വാഹന യാത്രികരെ പട്ടികൾ പിന്നാലെ എത്തി ആക്രമിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP