Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൂറിസ്റ്റ് വിസയിൽ എത്തിച്ച യുവതികളെ സ്പായിൽ ഉപയോഗിച്ചത് സന്ദർശകരുടെ ലൈംഗികാസക്തി ശമിപ്പിക്കാൻ; ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ മോചിപ്പിച്ചത് ആറ് തായ് യുവതികളെ

ടൂറിസ്റ്റ് വിസയിൽ എത്തിച്ച യുവതികളെ സ്പായിൽ ഉപയോഗിച്ചത് സന്ദർശകരുടെ ലൈംഗികാസക്തി ശമിപ്പിക്കാൻ; ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ മോചിപ്പിച്ചത് ആറ് തായ് യുവതികളെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പെൺവാണിഭ റാക്കറ്റ് പൊലീസ് പിടിയിലായി. മുംബൈയിലെ ഒരു സ്പായിൽ നടത്തിയ റെയ്ഡിനെ തുടർന്ന് സെക്സ് റാക്കറ്റിന്റെ പിടിയിലായിരുന്ന ആറ് യുവതികളെ മോചിപ്പിച്ചു. ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ ആണ് തായ് സ്വദേശികളായ ആറ് യുവതികളെ രക്ഷപ്പെടുത്തിയ്ത്. മുബൈ സബർബനിലുള്ള വിലെ പാർലെയിലെ ദിക്ഷിത് റോഡിലെ റിഷി ബിൽഡിങ്ങിൽ പ്രവർത്തിച്ച ദ തായ് വില്ല എന്ന സ്പാ സെന്ററിൽ ആണ് റെയ്ഡ് നടത്തിയത്.

ടൂറിസ്റ്റ്, ബിസിനസ് വിസയിൽ വന്നവരാണ് തായ് യുവതികളിൽ പലരും. റെയ്ഡിനെ തുടർന്ന് ഉടമയെയും മാനേജറെയും പൊലീസ് അറസ്റ്റ് ചെയ്തു. 1.23 ലക്ഷം രൂപയും, ലാപ് ടോപ്പും, പി.ഒ.എസ് മെഷീനും വൗച്ചർബുക്കും മറ്റു ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വിലെ പാർലെ പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല.

ഈ മാസം ആദ്യമാണ് കൊൽക്കത്തയിൽ സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്നും രണ്ട് തായ് യുവതികളെ പൊലീസ് മോചിപ്പിച്ചത്. അന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് തായ് യുവതികൾ ഉൾപ്പടെ മൂന്ന് ലൈംഗിക തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP