Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനും ഇന്ത്യയിൽ രക്ഷയില്ല; പീഡനത്തിന്റെ നാണംകെട്ട മറ്റൊരധ്യായം ഗുജറാത്തിൽനിന്ന്

ആറുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനും ഇന്ത്യയിൽ രക്ഷയില്ല; പീഡനത്തിന്റെ നാണംകെട്ട മറ്റൊരധ്യായം ഗുജറാത്തിൽനിന്ന്

അഹമ്മദാബാദ്: ആറുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു. ഗുജറാത്തിലെ പത്താൻ ജില്ലയിലാണ് സംഭവം. കുടുംബസുഹൃത്താണ് കുഞ്ഞിനെ പീഡിപ്പിച്ചതെന്നാണ് വീട്ടുകാർ പരാതിപ്പെട്ടത്. ഇയാൾ ഒളിവിലാണ്.

പതാൻ ജില്ലയിലെ ഇറ്റോഡ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാവഞ്ജി ടാക്കൂർ (32) എന്നയാളാണ് പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചത്. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് ചനസ്മയിലുള്ള ധർപ്പൂർ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മതചടങ്ങിൽ പങ്കെടുക്കാൻ കുഞ്ഞിന്റെ മാതാപിതാക്കൾ മൂത്ത രണ്ട് പെൺകുട്ടികളോടൊപ്പം പോയിരുന്നു. ഇളയ കുഞ്ഞിനെ ഭാവഞ്ജിയെ ഏൽപ്പിച്ച ശേഷമാണ് ഇവർ പോയത്. വീട്ടുകാർ തിരിച്ചു വന്നപ്പോൾ ഭാവഞ്ജി തിടുക്കത്തിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നതും കുഞ്ഞ് ഉച്ചത്തിൽ നിലവിളിക്കുന്നതുമാണ് കണ്ടതെന്ന് ചനസ്മ പൊലീസ് പറഞ്ഞു.

കുഞ്ഞിനെ അമ്മ പരിശോധിച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ രക്തം കണ്ടെത്തുകയായിരുന്നു. പീഡനം നടന്നതായി വീട്ടുകാർക്ക് ബോധ്യമായപ്പോൾ ഭാവഞ്ജിയുടെ വീട്ടിൽ എത്തി ചോദ്യംചെയ്തു. എന്നാൽ, ഇക്കാര്യം പുറത്ത് പറഞ്ഞാൽ അതിന്റെ ഭവിഷ്യത്തു ഭീകരമായിരിക്കുമെന്നു ഇയാൾ ഭീഷണിപ്പെടുത്തി.

തുടർന്ന് മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. കേസുകൊടുത്തതിനെ തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. ഭാവഞ്ജിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 376 (പീഡനം), 3 എ (ശിശു പീഡനം), സെക്ഷൻ നാല് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP