Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയെന്ന് ആരോപണം; കാറ്ററിങ് സർവീസ് മാനേജരെ തല്ലി ശിവസേന എംഎ‍ൽഎ

ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയെന്ന് ആരോപണം; കാറ്ററിങ് സർവീസ് മാനേജരെ തല്ലി ശിവസേന എംഎ‍ൽഎ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിന് കാറ്ററിങ് സർവീസ് മാനേജരെ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന എംഎ‍ൽഎ സന്തോഷ് ബംഗാർ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്ക് നൽകുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതിന്റെ പേരിലാണ് എംഎ‍ൽഎ സന്തോഷ് ബംഗാർ മാനേജരെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുന്നതെന്ന് വീഡിയോയിൽ കാണാം.

ഭക്ഷണത്തിന്റെ ഗുണനിലവാരത്തക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് താൻ അവിടേക്ക് പോയതെന്നും ബംഗാർ അവകാശപ്പെടുന്നു. ജൂലൈയിൽ മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിന് മിനിറ്റുകൾക്ക് മുമ്പാണ് ഹിംഗോളിയിൽ നിന്നുള്ള ശിവസേന എംഎ‍ൽഎ സന്തോഷ് ബംഗാർ ഷിൻഡെയുടെ ക്യാമ്പിൽ ചേർന്നത്. തുടർന്നാണ് സേന നേതൃത്വം ഹിംഗോലി ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ബംഗാറിനെ നീക്കിയത്.

2019ലെ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിൽ ഹിംഗോളിയിലെ കലംനൂരിയിൽ നിന്ന് വിജയിച്ച ബംഗാർ, മഹാരാഷ്ട്രയിലെ പരിസ്ഥിതി മോശമായെന്നും, ഷിൻഡെയുടെ ക്യാമ്പിലുള്ള എല്ലാ എംഎ‍ൽഎമാരും ശിവസേനയിലേക്ക് മടങ്ങിവരണമെന്നും ഉദ്ധവ് താക്കറെ അവരോട് ക്ഷമിക്കുമെന്നും കരഞ്ഞുക്കൊണ്ട് പറയുന്ന ബംഗാറിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP