Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനയ്യകുമാറിനെ 'വിഷക്കുപ്പി'യെന്ന് വിളിച്ച് ശിവസേനാ നേതാവിന്റെ ആരോപണശരം; വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണെങ്കിലും കനയ്യയെ തോൽപ്പിക്കണമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത് ശിവസേനാ മുഖപത്രമായ സാമ്‌നയിലൂടെ; കനയ്യയുടെ വിജയം ഭരണഘടനയുടെ പരാജയമാണെന്നും സഞ്ജയ്‌യുടെ പരിഹാസം

കനയ്യകുമാറിനെ 'വിഷക്കുപ്പി'യെന്ന് വിളിച്ച് ശിവസേനാ നേതാവിന്റെ ആരോപണശരം; വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണെങ്കിലും കനയ്യയെ തോൽപ്പിക്കണമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത് ശിവസേനാ മുഖപത്രമായ സാമ്‌നയിലൂടെ; കനയ്യയുടെ വിജയം ഭരണഘടനയുടെ പരാജയമാണെന്നും സഞ്ജയ്‌യുടെ പരിഹാസം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കനയ്യ കുമാറിനെ വിഷക്കുപ്പിയെന്ന് വിളിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ശിവസേനാ മുഖപത്രമായ സാമ്‌നയിൽ എഴുതിയ ലേഖനത്തിലാണ് ബിഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി കൂടിയായ കനയ്യയ്‌ക്കെതിരെ സഞ്ജയ് വിമർശന ശരം തൊടുത്തത്. കനയ്യ വിഷക്കുപ്പിയാണെന്നും വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയിട്ടാണെങ്കിലും കനയ്യയെ തോൽപ്പിക്കണമെന്നും സഞ്ജയ് ലേഖനത്തിലൂടെ പറയുന്നു.

കനയ്യ ലോക്‌സഭയിൽ എത്തില്ലെന്ന് ഉറപ്പാക്കണമെന്നും റാവത്ത് ലേഖനത്തിലൂടെ ആവശ്യപ്പെടുന്നതായാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കനയ്യ കുമാറിന്റെ വിജയം ഭരണഘടനയുടെ പരാജയമാണെന്നും ലേഖനത്തിൽ സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റായ കനയ്യ കുമാർ ബെഗുസരായി മണ്ഡലത്തിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനോടാണ് മത്സരിക്കുന്നത്. 

കനയ്യയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 'സംഭാവന പ്രവാഹം'

കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഓൺലൈനായി സംഭാവന നൽകിയത് 2400 ലേറെ പേരാണ്. ഇതുവരെ 31 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. സംഭാവന 70 ലക്ഷം രൂപയിലെത്തുമ്പോൾ പിരിവ് അവസാനിപ്പിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന പരമാവധി തുക 70 ലക്ഷമാണ്.

സാധാരണക്കാരായ ആളുകളെ ആശ്രയിച്ചാണ് ഫണ്ട് ശേഖരണമെന്ന് സിപിഐ യൂണിറ്റ് സെക്രട്ടറി സത്യ നാരായൺ സിങ് പറഞ്ഞു. ഫണ്ട് സ്വരൂപിക്കലിന്റെ പഴയ രൂപം കനയ്യ ഡിജിറ്റലൈസ് ചെയ്തു. അത് വിജയിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം, വിദേശത്തു നിന്നുള്ള ഫണ്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 26 നാണ് പണം സമാഹരിക്കാൻ തുടങ്ങിയത്. ആദ്യ ദിവസം തന്നെ 30 ലക്ഷം രൂപ ലഭിച്ചു. പിന്നീട് സർവർ തകരാറായത് മൂലം ഉദ്ദേശിച്ച രീതിയിൽ പണം സമാഹരിക്കാനായില്ല. എന്നാൽ ഇതുവരെ പണം നൽകിയവരിൽ വിദേശികളില്ലെന്നും വിദേശത്ത് നിന്നുള്ള സംഭാവന സ്വീകരിക്കില്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP