Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനങ്ങളുടെ സാമ്പത്തിക രക്ഷാകർത്തൃത്വം കേന്ദ്രം ഏറ്റെടുക്കണം; നിലവിലെ സാഹചര്യത്തെ നേരിടാൻ രാജ്യത്തിന്റെ ജിഡിപിയുടെ പത്തു ശതമാനത്തിൽ നിന്ന് സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കം; കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചു ശിവസേന

സംസ്ഥാനങ്ങളുടെ സാമ്പത്തിക രക്ഷാകർത്തൃത്വം കേന്ദ്രം ഏറ്റെടുക്കണം; നിലവിലെ സാഹചര്യത്തെ നേരിടാൻ രാജ്യത്തിന്റെ ജിഡിപിയുടെ പത്തു ശതമാനത്തിൽ നിന്ന് സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കം; കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചു ശിവസേന

സ്വന്തം ലേഖകൻ

മുംബൈ: കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ സഹായിക്കണമെന്ന് ശിവസേന. കേന്ദ്രത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളെ വിമർശിച്ചു കൊണ്ടാണ് ശിവസേന മുഖപത്രം രംഗത്തെത്തിയത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക രക്ഷാകർത്തൃത്വം കേന്ദ്രം ഏറ്റെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തെ നേരിടുന്നതിനായി രാജ്യത്തിന്റെ ജിഡിപിയുടെ പത്തു ശതമാനത്തിൽ നിന്ന് സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കമെന്നും സാ്മന ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻസിപി നേതാവ് ശരദ് പവാർ പ്രധാനമന്ത്രിക്കെഴുതിയ കത്തിനെ ഉദ്ധരിച്ചു കൊണ്ടാണ് ശിവസേന രംഗത്തെത്തിയത്. 'ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ്. ഓരോ സംസ്ഥാനത്തിനും അതിന്റേതായ സാമ്പത്തിക മേഖലയുണ്ട്. അത് ശക്തിപ്പെടുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക പാക്കേജ് അസ്വസ്ഥമാണെങ്കിൽ, അത് അർഥമാക്കുന്നത് രാജ്യം തകർച്ചയിലാണെന്നാണ്. മഹാരാഷ്ട്രയെപ്പോലുള്ള ഒരു സംസ്ഥാനം രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലാണ്. ഇക്കാര്യം അടുത്തിടെ എൻസിപി നേതാവ് ശരദ് പവാർ ഉയർത്തിക്കാട്ടിയിരുന്നു.' മുഖപ്രസംഗത്തിൽ പറയുന്നു.

മഹാരാഷ്ട്ര പോലുള്ള സമ്പന്ന സംസ്ഥാനം തനിച്ച് കേന്ദ്രത്തിന് 2.25 ലക്ഷം കോടി രൂപ നികുതിയായി നൽകുന്നു. എന്നാൽ ലോക്ക്ഡൗൺ മൂലം സംസ്ഥാനത്തിന് 1.40 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിരിക്കുകയാണ്. കടുത്ത സാമ്പത്തിക ബാധ്യത നേരിടുകയും ചെയ്യും. അതിനാൽ കേന്ദ്രം വായ്പെയെടുത്ത് സംസ്ഥാനങ്ങൾക്ക് എത്രയും പെട്ടെന്ന് അത് വിതരണം ചെയ്യണം.

പ്രധാനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തണമെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. ആരോഗ്യമേഖലയിലും, മെഡിക്കൽ സേവനങ്ങൾക്കായും വിദ്യാഭ്യാസമേഖലയിലും സംസ്ഥാനങ്ങൾക്ക് പണം ചെലവഴിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ബിഹാർ, അസം, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ എവിടെയാണ് നിൽക്കുക? പ്രധാനമന്ത്രി മുൻകൈയെടുത്ത് സംസ്ഥാനങ്ങളെ സഹായിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു. ഏപ്രിൽ 25-ന് എൻസിപി നേതാവ് ശരദ് പവാർ പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്ര നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു കത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP