Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിച്ചു പോയ സുഹൃത്തിന്റെ കുടുംബത്തിന് തങ്ങായി നടൻ ശിവകാർത്തികേയൻ; തമിഴ് ഹാസ്യനടൻ വടിവേൽ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്തു

മരിച്ചു പോയ സുഹൃത്തിന്റെ കുടുംബത്തിന് തങ്ങായി നടൻ ശിവകാർത്തികേയൻ; തമിഴ് ഹാസ്യനടൻ വടിവേൽ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്തു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അന്തരിച്ച തമിഴ് ഹാസ്യനടൻ വടിവേൽ ബാലാജിയുടെ മക്കളുടെ പഠന ചെലവ് നടൻ ശിവകാർത്തികേയൻ ഏറ്റെടുത്തു. രണ്ട് മക്കളാണ് ബാലാജിക്ക്- ശ്രീകാന്തും ശ്രീദേവിയും. ബാലാജിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകൻ തോംസണിനെ വിളിച്ചാണ് ശിവ, മക്കളുടെ പഠന ചെലവ് ഏറ്റെടുക്കുന്ന കാര്യം അറിയിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ തമിഴ് റിയാലിറ്റി ഷോയായ 'അത് ഇത് ഏതി'ലൂടെയാണ് ബാലാജി ശ്രദ്ധേയനാകുന്നത്. ഈ ഷോയിലെ അവതാരകനായിരുന്നു ശിവ. അന്ന് മുതൽ ഇരുവരും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ബാലാജി മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തളർന്നു പോയ ബാലാജി കഴിഞ്ഞ 15 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. ജ്യോതിലക്ഷ്മിയാണ് ഭാര്യ. 1975ൽ മധുരയിൽ ജനിച്ച ബാലാജി 1991ൽ പുറത്തിറങ്ങിയ എൻ രാസാവിൻ മനസിലെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP