Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ശിവസേനയെ അനുനയിപ്പിക്കാൻ ബിജെപിയുടെ പുത്തൻ തന്ത്രം; ബാൽ താക്കറെയ്ക്ക് സ്മാരകം പണിയാൻ 100 കോടി അനുവദിച്ച് മഹാരാഷ്ട്രാ സർക്കാർ; ശിവസേനയുമായുള്ള സഖ്യം തുടരുമെന്ന് മഹാരാഷ്ട്രാ ധനമന്ത്രി സുധീർ മുഗന്തിവാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ശിവസേനയെ അനുനയിപ്പിക്കാൻ ബിജെപിയുടെ പുത്തൻ തന്ത്രം; ബാൽ താക്കറെയ്ക്ക് സ്മാരകം പണിയാൻ 100 കോടി അനുവദിച്ച് മഹാരാഷ്ട്രാ സർക്കാർ; ശിവസേനയുമായുള്ള സഖ്യം തുടരുമെന്ന് മഹാരാഷ്ട്രാ ധനമന്ത്രി സുധീർ മുഗന്തിവാർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കവേ ഭരണ തുടർച്ചയ്ക്കായി ബിജെപി അഹോരാത്രം കഷ്ടപ്പെടുന്നതിനിടയിലാണ് ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ തങ്ങളുടെ പക്ഷത്തേക്കാക്കാനുള്ള ശ്രമം നടത്തുന്നത്. ഇതിന്റെ ആദ്യപടിയെന്നവണ്ണമാണ് ശിവസേനാ നേതാവ് ബാൽ താക്കറെയുടെ സ്മാരകം നിർമ്മിക്കാനായി 100 കോടി മഹാരാഷ്ട്രാ സർക്കാർ അനുവദിച്ചിരിക്കുന്നത്. മഹാരാഷ്ട്രാ ധനമന്ത്രി മുഗന്തിവാറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. മാത്രമല്ല ബിജെപിയും ശിവസേനയുമായുള്ള സഖ്യം തുടരുമെന്നും മുഗന്തിവാർ വ്യക്തമാക്കി. ഇതോടെ പ്രചരണത്തിന് മുൻപേ തന്നെ ശിവസേനയുമായുള്ള സഖ്യം ഊട്ടിയുറപ്പിക്കുമെന്നാണ് പ്രതീക്ഷ.

ശിവസേന സഖ്യം തുടരാനുള്ള നല്ല സാധ്യതകളാണ് നിലനിൽക്കുന്നത്. കാരണം ബിജെപി എല്ലായ്‌പ്പോഴും സഖ്യത്തിന് അനുകൂലമായിരുന്നു. താക്കറെ ശിവസേനയുടെ മാത്രം നേതാവായിരുന്നില്ല. മറിച്ച് സഖ്യത്തിന്റെ നേതാവായിരുന്നു. അതിനാൽ താക്കറെ സ്മാരകത്തിന് ഇന്നത്തെ മന്ത്രിസഭാ യോഗം 100 കോടി രൂപ അനുവദിച്ചു. ഇത് യുവാക്കളെ പ്രചോദിപ്പിക്കുമെന്നും മഹാരാഷ്ട്ര ധനമന്ത്രി അവകാശപ്പെട്ടു.

മുംബൈ മെട്രോപൊളീറ്റൻ റീജിയൻ ഡവലപ്പ്മെന്റ് അഥോറിറ്റി വഴിയായിരിക്കും തുക കൈമാറുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും ബിജെപിയുടേയും കേന്ദ്ര സർക്കാരിന്റെയും കടുത്ത വിമർശകരാണ് ശിവസേന നേതൃത്വം. വരുന്ന തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെയാണ് ശിവസേന നേതൃത്വത്തെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP