Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പഴയ പൊളിറ്റിക്കൽ വാഹനങ്ങൾ...ഓഹ്..സോറി'; ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രിക്ക് നാക്കുപിഴ; എൻ.ഡി.എ അംഗങ്ങൾക്കിടയിൽ പോലും ചിരി പടർത്തി

'പഴയ പൊളിറ്റിക്കൽ വാഹനങ്ങൾ...ഓഹ്..സോറി'; ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രിക്ക് നാക്കുപിഴ; എൻ.ഡി.എ അംഗങ്ങൾക്കിടയിൽ പോലും ചിരി പടർത്തി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് സംഭവിച്ച നാക്കുപിഴ സഭയിൽ ചിരി പടർത്തി. പഴയ വാഹനങ്ങൾ പൊളിക്കുന്നതു സംബന്ധിച്ചായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 'റീപ്ലേസിങ് ഓൾഡ് പൊല്യൂട്ടഡ് വെഹിക്കിൾസ്' എന്നതിനു പകരം ' റീപ്ലേസിങ് ഓൾഡ് പൊളിറ്റിക്കൽ വെഹിക്കിൾസ്' എന്നാണ് മന്ത്രി പറഞ്ഞത്. പെട്ടെന്ന് തന്നെ ക്ഷമ പറഞ്ഞു തിരുത്തുകയും ചെയ്തു.

എൻ.ഡി.എ അംഗങ്ങൾക്കിടയിൽ പോലും മന്ത്രിയുടെ നാക്കുപിഴ ചിരി പടർത്തി. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് സൻസദ് ടിവി സംപ്രേഷണം ചെയ്തില്ല. 'എനിക്കറിയാം' എന്നു പറഞ്ഞു കൊണ്ട് ധനമന്ത്രി സ്വയം തിരുത്തുകയായിരുന്നു.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പഴയ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ കൊണ്ടു വരുന്ന പൊളിക്കൽ പദ്ധതി വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. റീപ്ലേസിങ് ഓൾഡ് പൊല്യൂട്ടിങ് എന്നതിനു പകരം ഓൾഡ് പൊളിറ്റിക്കൽ എന്ന് മന്ത്രി പറഞ്ഞതോടെ ചിരി ഉയർന്നു. തുടർന്ന് പൊളിറ്റിക്കൽ എന്നതിന് പകരമായി പൊല്യൂട്ടിങ് എന്ന് തിരുത്തിയതിനു ശേഷം ഇപ്പോൾ എല്ലാം ക്ലിയർ ആയില്ലേ എന്ന് മന്ത്രി ചോദിച്ചു.

പരിസ്ഥിതി സംരക്ഷണ നയത്തിന്റെ ഭാഗമായി പഴയ വാഹനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് ബജറ്റ് പ്രസംഗം തുടരുകയും ചെയ്തു.മലിനീകരണം സൃഷ്ടിക്കുന്ന പഴയ വാഹനങ്ങൾ മാറ്റിസ്ഥാപിക്കുന്നത് നമ്മുടെ സമ്പദ്വ്യവസ്ഥയെ ഹരിതവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.

പഴയ വാഹനങ്ങൾ പൊളിക്കൽ നയത്തിന് കൂടുതൽ സഹായം നൽകുമെന്നും സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി വിപുലമാക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.ഇതിന്റെ ഭാഗമായി പഴയ സർക്കാർ വാഹനങ്ങളും പൊളിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP